വില്ലേജ് ഓഫിസര്‍മാര്‍ പരിശീലനത്തില്‍; കൊച്ചി താലൂക്കില്‍ ജനത്തിന് ദുരിതം
മട്ടാഞ്ചേരി: കൊച്ചി താലൂക്കിലെ പ്രധാനപ്പെട്ട മൂന്ന് വില്ലേജ് ഓഫിസുകളിലെ ഓഫിസര്‍മാര്‍ പരിശീലനത്തിന് പോയതോടെ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന ജനം ദുരിതത്തിലായി. ഹെഡ് ക്വാര്‍ട്ടേഴ്‌സ് വില്ലേജായ ഫോര്‍ട്ട്‌കൊച്ചി, താലൂക്കിലെ രണ്ടാമത്തെ വലിയ വില്ലേജായ തോപ്പുംപടി, മട്ടാഞ്ചേരി എന്നിവടങ്ങളിലെ ഓഫീസര്‍മാരാണ് പരിശീലത്തിന്റെ ഭാഗമായി പോയത്. രണ്ട് മാസത്തേക്കാണ് ഇവരുടെ പരിശീലനം. ഇതോടെ പല ആവശ്യങ്ങള്‍ക്കായി ഓഫിസിലെത്തുന്നവര്‍ വലയുകയാണ്.
നീണ്ട കാലത്തേക്ക് പോയതിനാല്‍ ആവശ്യങ്ങള്‍ക്കായി വരുന്നവര്‍ പല തവണ ഓഫിസില്‍ കയറിയിറങ്ങേണ്ടി വരും. സാധാരണ താലൂക്കിലെ ഒരു വില്ലേജിലെ ഓഫിസറായിരിക്കും പരിശീലനത്തിന് പോകുക.
എന്നാല്‍ അടുത്തടുത്ത മൂന്ന് വില്ലേജുകളില്‍ നിന്നുള്ള ഓഫിസര്‍മാര്‍ പോയതാണ് ഇപ്പോള്‍ ജനത്തിന് വിനയായി മാറിയത്. ഒരു വില്ലേജ് ഓഫിസര്‍ നീണ്ട അവധിക്ക് പോയാല്‍ സമീപത്തെ വില്ലേജിലെ ഓഫിസര്‍ക്ക് പകരം ചുമതല നല്‍കുകയാണ് പതിവ്. ഇത് അടുത്തടുത്ത വില്ലേജുകളില്‍ നിന്നുള്ളവരായതിനാല്‍ ദൂരെയുള്ള ഓഫിസര്‍മാര്‍ക്കാണ് ഇപ്പോള്‍ ചുമതല നല്‍കിയിട്ടുള്ളത്. രണ്ട് വില്ലേജിലേയും ചുമതല നോക്കേണ്ടി വരുമെന്നതിനാല്‍ ഈ ഓഫിസര്‍മാര്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം മാത്രമേ പകരം ചുമതലയുള്ള ഓഫീസില്‍ എത്തുകയുള്ളൂ. അതുകൊണ്ടുതന്നെ അപേക്ഷകളുമായി എത്തുന്നവര്‍ക്ക് വില്ലേജി ഓഫിസര്‍ എന്നാണ് വരുന്നതെന്ന് അറിയാന്‍ കഴിയിത്തതിനാല്‍ പല തവണ കയറിയിറങ്ങേണ്ടി വരും.
ഫോര്‍ട്ട്‌കൊച്ചി വില്ലേജിന്റെ ചുമതല നല്‍കിയിട്ടുള്ളത് പുതുവൈപ്പ് വില്ലേജിലെ ഓഫിസര്‍ക്കാണ്. അക്കരെ നിന്ന് കടത്ത് കടന്ന് വേണം ഇവിടത്തെ വനിത വില്ലേജ് ഓഫിസര്‍ക്ക് ഫോര്‍ട്ട്‌കൊച്ചിയിലെത്താന്‍. ഇത് മൂലം ചുരുക്കം ദിവസങ്ങളില്‍ മാത്രമേ ഇവര്‍ക്ക് വരാന്‍ കഴിയുകയുള്ളൂ.
മട്ടാഞ്ചേരി വില്ലേജിന്റെ ചുമതല നല്‍കിയിട്ടുള്ളത് ഇടക്കൊച്ചി വില്ലേജ് ഓഫീസര്‍ക്കാണ്. കിലോമീറ്ററുകള്‍ താണ്ടി വേണം ഇടക്കൊച്ചി വില്ലേജ് ഓഫിസര്‍ക്ക് മട്ടാഞ്ചേരിയിലെത്താന്‍. തോപ്പുംപടി വില്ലേജിന്റെ ചുമതല താലൂക്കിലെ ഏറ്റവും വലിയ വില്ലേജായ രാമേശ്വരത്തെ ഓഫിസര്‍ക്കാണ്. ഇവര്‍ക്കെല്ലാം അതാത് വില്ലേജില്‍ ജോലി ഭാരം കൂടുതലുള്ളപ്പോള്‍ അധിക ചുമതല നല്‍കിയ ഓഫിസുകളില്‍ എല്ലാ ദിവസവും എത്തുക പ്രയാസമാണെന്നാണ് അറിയാന്‍ കഴിഞ്ഞത്.
ഇന്നലെ വില്ലേജുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയവര്‍ നിരാശരായി മടങ്ങേണ്ടി വന്നു. അതേസമയം കഴിവുള്ള സ്‌പെഷ്യല്‍ വില്ലേജ് ഓഫിസര്‍മാര്‍ അതാത് ഓഫിസിലുള്ളപ്പോള്‍ അവര്‍ക്ക് ചുമതല നല്‍കുകയാണെങ്കില്‍ ജനത്തിന്റെ ദുരിതത്തിന് ഒരു പരിധി വരെ പരിഹാരമാകുമെന്ന് പറയപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."