ജാമിയയിലെ പൊലിസ് നരനായാട്ടിനെതിരേ കേരളത്തില്‍ പ്രതിഷേധ രാത്രി തീര്‍ത്ത് രാഷ്ട്രീയ സംഘടനകള്‍
കോഴിക്കോട്: ന്യൂഡല്‍ഹിയിലെ ജാമിയ മിലിയ സര്‍വകലാശാലയില്‍ പൗരത്വനിയമ ഭേദഗതിക്കെതിരേ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ ക്രൂരമായി വേട്ടയാടിയ പൊലിസ് നടപടിക്കെതിരേ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. അര്‍ധരാത്രിയിലും വിദ്യാര്‍ഥി, യുവജന സംഘടനകള്‍ രാഷ്ട്രീയ ഭേദമന്യേ പ്രതിഷേധവുമായി രംഗത്തെത്തി.
കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലേക്ക് എം.എസ്.എഫ് പ്രതിഷേധ മാര്‍ച്ച് നടത്തി. രാത്രി 11.30ഓടെയാണ് വിദ്യാര്‍ഥികള്‍ സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂരിന്റെ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പ്രകടനമായെത്തിയത്. തുടര്‍ന്ന് ഇവര്‍ റെയില്‍വേ സ്റ്റേഷനില്‍ ഉപരോധം സംഘടിപ്പിച്ചു. ജാമിയ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചും ആര്‍.എസ്.എസിനെതിരേയും നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും വര്‍ഗീയ നിലപാടുകള്‍ക്കെതിരായും ഇവര്‍ മുദ്രാവാക്യം വിളിച്ചു.
സംസ്ഥാന വ്യാപകമായി വിവിധ യൂനിറ്റ് കമ്മിറ്റികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പന്തം കൊളുത്തി പ്രകടനങ്ങള്‍ നടത്തി. ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ട്രെയിന്‍ തടഞ്ഞു. സംസ്ഥാന ജോ. സെക്രട്ടറി പി. നിഖില്‍ ഉദ്ഘാടനം ചെയ്തു. രാത്രി 10.45ന് എത്തിയ മലബാര്‍ എക്സ്പ്രസാണ് തടഞ്ഞത്. വിദ്യാര്‍ഥി സമരങ്ങളെ പൊലീസ് അതിക്രമംകൊണ്ട് നേരിടാനാണ് ശ്രമമെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് രൂപംനല്‍കുമെന്ന പ്രഖ്യാപനത്തോടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുത്തു.
സംസ്ഥാന ജോ. സെക്രട്ടറി പി നിഖില്‍ ഉദ്ഘാടനംചെയ്തു. കണ്ണൂരില്‍ റോഡ് ഉപരോധിച്ചു. യൂത്ത് ലീഗ് നൈറ്റ് ലോങ് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. പൊലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എര്‍പോര്‍ട്ട് മാര്‍ച്ചും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."