HOME
DETAILS

ബി.എസ്.പിയില്‍ വീണ്ടും കലാപം; മുതിര്‍ന്ന നേതാവ് പാര്‍ട്ടി വിടാനൊരുങ്ങുന്നു

  
backup
August 04 2017 | 00:08 AM

%e0%b4%ac%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%aa%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%95%e0%b4%b2


ലഖ്‌നൗ: കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ മായാവതിയുമായി കലഹിച്ച് ഒരു നേതാവ് രാജിവച്ചതിന് പിന്നാലെ മറ്റൊരു നേതാവ്കൂടി ബി.എസ്.പിയില്‍ കലാപക്കൊടി ഉയര്‍ത്തി. ബി.എസ്.പി ദേശീയ ജനറല്‍ സെക്രട്ടറി ഇന്ദ്രജിത് സരോജ് ആണ് മായാവതിക്കെതിരേ രംഗത്ത് വന്നത്. കൗസാംബിയിലെ മജാന്‍പൂര്‍ മണ്ഡലത്തെ നാല് തവണ പ്രതിനിധീകരിച്ചിരുന്ന സരോജ്, മായാവതിയുടെ നേതൃത്വത്തെ അംഗീകരിക്കാന്‍ തയാറല്ലെന്നാണ് ഇന്നലെ പ്രഖ്യാപിച്ചത്. മായവതിക്കും കുടുംബത്തിനും പണമുണ്ടാക്കി നല്‍കേണ്ട ബാധ്യതയാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ദൗത്യമെന്നും അദ്ദേഹം ആരോപിച്ചു.
പാസി സമുദായക്കാരനായ സരോജ് പാര്‍ട്ടിയിലെ ജനകീയ നേതാവുകൂടിയാണ്. സംസ്ഥാനത്തെ 403 നിയമസഭാ മണ്ഡലങ്ങളിലേയും പാര്‍ട്ടി പ്രവര്‍ത്തകര്‍ വഴി പണം സ്വരൂപിക്കാന്‍ കഴിഞ്ഞ മാസം നടന്ന യോഗത്തില്‍ മായാവതി ആവശ്യപ്പെട്ടിരുന്നു. 10 മുതല്‍ 25 ലക്ഷം രൂപവരെ പിരിച്ചു നല്‍കാനാണ് ആവശ്യപ്പെട്ടിരുന്നത്. ഇത് നിരസിച്ചതോടെ തന്നെ പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്നും അവര്‍ നീക്കിയാണ് പ്രതികാരം ചെയ്തതെന്നും സരോജ് ആരോപിച്ചു. കൗസാംബിയിലെ തന്റെ അനുയായികളുടെ യോഗം വിളിച്ചു ചേര്‍ത്ത ശേഷം ഭാവി പരിപാടി തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം മുതിര്‍ന്ന നേതാവായ സരോജിനെതിരേ ഒരു തരത്തിലുള്ള നടപടിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്നും ബി.എസ്.പി നേതൃത്വം വ്യക്തമാക്കി. അലഹബാദ്, മധ്യ ഉത്തര്‍പ്രദേശ് മേഖലയില്‍ ശക്തമായ സ്വാധീനമുള്ള ദലിത് വിഭാഗത്തില്‍ പെട്ട പാസി സമുദായക്കാരനായതുകാരണം ഇവിടെ നിന്ന് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കുന്നതിനുള്ള നീക്കമാണ് പാര്‍ട്ടിയില്‍ കലാപമുണ്ടാക്കാന്‍ കാരണമെന്നാണ് ബി.എസ്.പിയിലെ ചില നേതാക്കള്‍ പറഞ്ഞത്.
കലാപമുണ്ടാക്കിയ നസീമുദീന്‍ സിദ്ധീഖി, സ്വാമി പ്രസാദ് മൗര്യ, ബ്രിജേഷ് പഥക്, ധാരാ സിങ് ചൗഹാന്‍, ജുഗുല്‍ കിഷോര്‍ എന്നിവര്‍ പാര്‍ട്ടിക്കുണ്ടാക്കിയ ക്ഷതം വളരെ വലിയതായിരുന്നു. കഴിഞ്ഞ ജൂലൈ 29ന് മറ്റൊരു മുതിര്‍ന്ന നേതാവ് ജെയ്്‌വീര്‍ സിങ് ബി.ജെ.പിയില്‍ ചേര്‍ന്നതും വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്.
അതേസമയം 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ ഇന്ദ്രജിത് സരോജിന്റെ മാനസിക നില തെറ്റിയെന്നും അതാണ് അദ്ദേഹം അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുന്നതെന്നുമാണ് ബി.എസ്.പിയിലെ ഒരു മുതിര്‍ന്ന അംഗം പ്രതികരിച്ചത്. പാര്‍ട്ടി അധ്യക്ഷയെ നേരിട്ട് ആക്രമിച്ച് നടപടി ചോദിച്ചുവാങ്ങി പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകാനാണ് ഇയാളുടെ പദ്ധതിയെന്നും അദ്ദേഹം ആരോപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെയ്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് കാംപെയ്‌ൻ ആരംഭിച്ച് ലുലു

uae
  •  8 days ago
No Image

പാസഞ്ചര്‍ - മെമു ട്രെയിനുകളുടെ നമ്പരുകളില്‍ മാറ്റം, ജനുവരിയില്‍ പ്രാബല്യത്തില്‍

Kerala
  •  8 days ago
No Image

അവയവദാന സമ്മതത്തില്‍ മടിച്ച് കേരളം; ദേശീയ തലത്തില്‍ കേരളം 13ാം സ്ഥാനത്തായി

Kerala
  •  8 days ago
No Image

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖ് ഹാജരായി; അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും

Kerala
  •  8 days ago
No Image

അഭയാർഥികൾക്ക് സഹായമെത്തിക്കാനുള്ള യുഎൻ പദ്ധതിയിലേക്ക് 2 ലക്ഷം ഡോളർ സംഭാവന ചെയ്‌ത് യുഎഇ

uae
  •  8 days ago
No Image

കണ്ണൂര്‍ പാനൂരില്‍ സ്‌ഫോടനം; ബോംബെറിഞ്ഞതെന്ന് സംശയം, റോഡില്‍ കുഴി

Kerala
  •  8 days ago
No Image

കാസര്‍കോട്ടെ പ്രവാസിയുടെ കൊലപാതകം: നേരത്തേ പരാതി നല്‍കി, പൊലിസ് മുഖവിലക്കെടുത്തില്ലെന്ന് ബന്ധുക്കള്‍ 

Kerala
  •  8 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വനിതാ പിജി ഡോക്ടറെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; സംഭവം രാത്രി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ

Kerala
  •  8 days ago
No Image

സൗത്ത് അൽ ശർഖിയയിൽ വെള്ളത്തിനടിയിൽ ആർക്കിയോളജിക്കൽ സർവേ ആരംഭിച്ച് ഒമാൻ

oman
  •  8 days ago
No Image

എലത്തൂരിലെ ഡീസല്‍ ചോര്‍ച്ച: , ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് തുടങ്ങും, അന്വേഷണ റിപ്പോര്‍ട്ടുകള്‍ കലക്ടര്‍ക്ക് കൈമാറും

Kerala
  •  8 days ago