വിമാനത്താവളത്തില്‍ പാര്‍ക്കിങ് നിരക്കുകള്‍ നിലവില്‍വന്നു
മട്ടന്നൂര്‍: വിമാനത്താവളത്തില്‍ വാഹന പാര്‍ക്കിങ്ങിനുള്ള നിരക്കുകള്‍ ഈടാക്കിത്തുടങ്ങി. രണ്ടുമണിക്കൂര്‍ വരെ കാറിന് 70 രൂപയും ഇരുചക്ര വാഹനങ്ങള്‍ക്ക് 15 രൂപയുമാണ് നിരക്ക്. ബസ്, ട്രക്ക് എന്നിവയ്ക്ക് 100 ഉം മിനി ബസിന് 80 ഉം ഇലക്ട്രിക് ഓട്ടോറിക്ഷക്ക് 35 രൂപയും നല്‍കണം. തുടര്‍ന്നുള്ള ഓരോ മണിക്കൂറിനും കാറിന് 20 വീതവും ഇരുചക്ര വാഹനങ്ങള്‍ക്ക് അഞ്ചുവീതവും അധികം നല്‍കണം. ബസ്, മിനി ബസ്, ട്രക്ക് എന്നിവക്കും 20 രൂപയാണ് അധിക മണിക്കൂറിന് ഈടാക്കുക. ഇലക്ട്രിക്ക് ഓട്ടോകള്‍ക്ക് 10 രൂപയാണ് അധികം നല്‍കേണ്ടത്.
15 മിനിറ്റിലധികം വിമാനത്താവള പരിസരത്ത് ചെലവഴിക്കുന്ന വാഹനങ്ങള്‍ പാര്‍ക്കിങ് ഫീസ് നല്‍കണം. പ്രധാനകവാടത്തിന് സമീപമുള്ള ടോള്‍ ബൂത്തില്‍നിന്നാണ് ടോക്കണ്‍ കൈപ്പറ്റേണ്ടത്.
അനധികൃത പാര്‍ക്കിങ്ങിനും ടോക്കണ്‍ നഷ്ടപ്പെട്ടാലും 500 രൂപ പിഴ ഈടാക്കും. സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും വിമാനത്താവള ജീവനക്കാരുടെ വാഹനങ്ങള്‍ക്കും പാര്‍ക്കിങ് ഫീസ് വേണ്ട.അതേസമയം ടോള്‍ ബൂത്തില്‍നിന്ന് ടെര്‍മിനല്‍ കെട്ടിടത്തിലെത്തി യാത്രക്കാരെയും ലഗേജുകളും ഇറക്കി 15 മിനിറ്റിനകം തിരിച്ചുവരാനാവില്ലെന്ന് ഡ്രൈവര്‍മാരും യാത്രക്കാരും പരാതിപ്പെടുന്നു. കൂടുതല്‍ വാഹനങ്ങളുണ്ടെങ്കില്‍ ഗതാഗതക്കുരുക്കുണ്ടാകും. ഫലത്തില്‍ എല്ലാ വാഹനങ്ങളും പാര്‍ക്കിങ്ങ് ഫീസ് നല്‍കേണ്ടി വരുമെന്നും ഇവര്‍ പറയുന്നു. സാധാരണ ഓട്ടോകള്‍ക്ക് വിമാനത്താവളത്തില്‍ പ്രവേശനമില്ല. ഇതിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."