മോദിയെ നയിച്ചത് അഹങ്കരം, എന്ത് ചെയ്യരുതെന്ന് എന്നെ പഠിപ്പിച്ചത് അദ്ദേഹം: രാഹുല്‍
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നു സംസ്ഥാനങ്ങളില്‍ മികച്ച വിജയം നേടിയ ശേഷം എന്ത് ചെയ്യരുത് എന്ന് തന്നെ പഠിപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയെ നയിച്ചത് അഹങ്കരമായിരുന്നു. താന്‍ ഒരു രാഷ്ട്രീയ നേതാവിന്റെ ആവശ്യമായ വിനയത്തെക്കുറിച്ച് കൂടുതല്‍ ബോധവാനായി മാറിയത് 2014 ലെ തിരഞ്ഞെടുപ്പിന് ശേഷമാണ്.
മോദിക്ക് രാജ്യത്തിന്റെ ഹൃദയതാളം മനസിലാക്കാന്‍ കഴിഞ്ഞില്ല. കോണ്‍ഗ്രസ് ഉയര്‍ത്തെഴുന്നേറ്റു. വിജയത്തില്‍ സന്തോഷിക്കുന്നു. വരും കാലത്ത് തെലങ്കാനയിലും മെച്ചപ്പെട്ട പ്രകടനം കോണ്‍ഗ്രസ് നടത്തും. പാര്‍ട്ടി പ്രവര്‍ത്തകര്‍ മാത്രമല്ല കോണ്‍ഗ്രസിന്റെ വിജയത്തിന് കാരണം. കര്‍ഷകരും ബിസിനസുകാരും കച്ചവടക്കാരുമെല്ലാം കോണ്‍ഗ്രസിനെ തുണച്ചു.
തോല്‍വി നേരിട്ട ബിജെപി മന്ത്രിമാരേയും പ്രശംസിക്കുന്നു. ഇതിനാണ് മാറ്റത്തിന് ആവശ്യമായ സമയം. ഇനി വികസം എന്താണെന്ന് കോണ്‍ഗ്രസ് നടപ്പാക്കി കാണിക്കും. ബി.ജെ.പിയുടെ പ്രത്യയശാസ്ത്രത്തിനെതിരെ കോണ്‍ഗ്രസ് പോരാടും. പക്ഷേ ബി.ജെ.പി മുക്ത ഭാരതമെന്ന ചിന്ത തങ്ങള്‍ക്കില്ല. പക്ഷേ ബിജെപിക്കെതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."