ബഹ്‌റൈനില്‍ തണല്‍ സ്വാഗത സംഘം ഓഫീസ് സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ ഉല്‍ഘാടനം ചെയ്തു
സി.എച്ച് ഉബൈദുല്ല റഹ്മാനി
മനാമ: നാട്ടില്‍ നിന്നുള്ള ഭിന്നശേഷിക്കാരായ കുട്ടികളെ പങ്കെടുപ്പിച്ച് തണല്‍ ബഹ്‌റൈന്‍ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ സ്വാഗത സംഘം ഓഫീസ് സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്തു.
2019 ജനുവരി 8 മുതല്‍ 13 വരെയാണ് പരിപാടി. ചോയ്‌സ് പബ്ലിസിറ്റിയുമായി ചേര്‍ന്ന് ഇന്ത്യന്‍ സ്‌കൂള്‍ ബഹ്‌റൈന്‍, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, ബഹ്‌റൈന്‍ മൊബിലിറ്റി ഇന്റര്‍നാഷണല്‍, ബഹ്‌റൈന്‍ കേരളീയ സമാജം എന്നിവരുടെ സഹകരണത്തോടെ ബഹ്‌റൈനിലെ വിവിധ വേദികളിലായി നടത്തുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ പരിപാടികളുടെ വിജയത്തിനാണ് ബഹ്‌റൈന്‍ ഗോള്‍ഡ് സിറ്റിയില്‍ സ്വാഗത സംഘം ഓഫീസ് ആരംഭിച്ചിരിക്കുന്നത്.
തണലിന്റെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ ഏവര്‍ക്കും ഒരു മാതൃകയാണെന്ന് മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ച സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍ പറഞ്ഞു. തണലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും തുടര്‍ന്നും തന്റെ സഹകരണം ഉണ്ടാവുമെന്നും അദ്ധ്യക്ഷന്‍ ഡോ. ബാബു രാമചന്ദ്രന്‍ ഉറപ്പുനല്‍കി. ചെയര്‍മാന്‍ റസാഖ് മൂഴിക്കല്‍, രക്ഷാധികാരി ആര്‍. പവിത്രന്‍, അബ്ദുല്‍ മജീദ് കൊടുവള്ളി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കെ. ആര്‍. ചന്ദ്രന്‍, റഷീദ് മാഹി, ഇബ്രാഹി ഹസ്സന്‍ പുറക്കാട്ടിരി, മുജീബ് മാഹി, ലത്തീഫ് ആയഞ്ചേരി, ജമാല്‍ കുറ്റിക്കാട്ടില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഹുസൈന്‍ വയനാട്, റഫീഖ് നാദാപുരം, അബ്ദുല്‍ ജലീല്‍ കുറ്റ്യാടി, സത്യന്‍ പേരാമ്പ്ര, തുമ്പോളി അബ്ദുറഹ്മാന്‍, ഫസല്‍ പേരാമ്പ്ര, അഷറഫ് തോടന്നൂര്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
ചടങ്ങില്‍ സ്വാഗത സംഘം വൈസ് ചെയര്‍മാന്‍ ഡോ. ബാബു രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജ. സെക്രട്ടറി യു,കെ. ബാലന്‍ സ്വാഗതവും എ. പി. ഫൈസല്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."