HOME
DETAILS
MAL
ആന്ധ്രാപ്രദേശ് മൂന്നു തലസ്ഥാനമെന്ന ജഗന്റെ ആശയം; പ്രതിഷേധം
backup
December 18 2019 | 19:12 PM
അമരാവതി: ആന്ധ്രാപ്രദേശിനു മൂന്നു തലസ്ഥാനങ്ങള്‍ പ്രഖ്യാപിക്കുമെന്ന മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഢിയുടെ പ്രസ്താവനയില്‍ സംസ്ഥാത്ത് പ്രതിഷേധം. അമരാവതി നിയമസഭ ഉള്‍പ്പെടുന്ന തലസ്ഥാനവും കുര്‍ണൂല്‍ ജുഡീഷ്യറി തലസ്ഥാനവും വിശാഖപട്ടണം ഭരണ നിര്‍വഹണ തലസ്ഥാനവുമായി പ്രഖ്യാപിക്കുമെന്ന ജഗന്റെ പ്രസ്താവനയ്ക്കു പിന്നാലെ വന്‍ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്.
സംസ്ഥാനത്തിന്റെ പുരോഗതിക്ക് ഭരണ വികേന്ദ്രീകരണം അത്യാവശ്യമാണെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. എന്നാല്‍, ഇതിനെതിരേ കര്‍ഷകരടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അമരാവതിയില്‍നിന്നു ഭരണ നിയന്ത്രണം വിഭജിക്കുന്നതിനെ എതിര്‍ത്താണ് കൂടുതല്‍ പ്രക്ഷോഭങ്ങളും നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."