ഡല്‍ഹി സര്‍വകലാശാലയില്‍ മലയാളികളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നു
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് ഡല്‍ഹി സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ഥികളെ എ.ബി.വി.പി പ്രവര്‍ത്തകര്‍ തിരഞ്ഞുപിടിച്ച് അക്രമിക്കുന്നു.
കഴിഞ്ഞ ദിവസം ഡല്‍ഹി സര്‍വകലാശാലയുടെ പ്രധാന കാംപസില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ മലയാളി വിദ്യാര്‍ഥികളെ സര്‍വകലാശാലക്ക് അകത്തുകയറിയ എ.ബി.വി.പി പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു.
മലയാളി വിദ്യാര്‍ഥികളെ കൂട്ടംചേര്‍ന്ന് ആക്രമിക്കുകയും ഇവരെ ചോദ്യംചെയ്യുന്ന വിഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. പൗരത്വ നിയമത്തെ എതിര്‍ക്കുന്നുണ്ടോയെന്ന് ചോദിച്ചാണ് ക്രൂരമര്‍ദനം.
കഴിഞ്ഞ ദിവസം പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹി സര്‍വകലാശാലയുടെ പ്രധാന കാംപസിലെത്തിയ സാക്കിര്‍ ഹുസൈന്‍ കോളജിലെ പൂര്‍വ വിദ്യാര്‍ഥി സഈദിനെ എ.ബി.വി.പിക്കാര്‍ ഇതേരീതിയില്‍ ചോദ്യം ചെയ്യുകയും മര്‍ദിക്കുകയും ചെയ്തു.
ഇതിന്റെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പുളിക്കല്‍ സ്വദേശിയാണ് സഈദ്. താന്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാനായി സര്‍വകലാശാല കാംപസിലേക്ക് പോകുന്ന വഴി എ.ബി.വി.പി പ്രവര്‍ത്തകര്‍ കൂട്ടംചേര്‍ന്നെത്തി ആക്രമിക്കുകയായിരുന്നുവെന്ന് സഈദ് പറഞ്ഞു. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്നെത്തി പിടികൂടുകയും ആക്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് തന്നെ ഒരു ബഞ്ചിലിരുത്തി കൂട്ടംചേര്‍ന്ന് വീണ്ടും അക്രമിച്ചു.
അവര്‍ കുറെ ചോദ്യങ്ങള്‍ ചോദിക്കുകയും അതിന് അനുകൂലമായ മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടു. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥിയാണെന്ന് പറഞ്ഞതോടെ എ.ബി.വി.പിക്കാര്‍ ആക്രമണം ശക്തമാക്കുകയായിരുന്നുവെന്നും സഈദ് പറഞ്ഞു. ഇതിനുശേഷം അവര്‍ എ.ബി.വി.പി നേതാക്കളെ അക്രമിച്ചുവെന്ന് പറഞ്ഞ് തന്നെ പൊലിസിന് കൈമാറി.
പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോഴും എ.ബി.വി.പി പ്രവര്‍ത്തകര്‍ പിന്തുടര്‍ന്ന് മര്‍ദിച്ചു. ഇതിനെതിരേ പൊലിസ് ഒരു പ്രതികരണം പോലും നടത്തിയില്ലെന്നും സഈദ് പറഞ്ഞു.
ഇന്നലെ സമരത്തിനായി എത്തിയ പെണ്‍കുട്ടികള്‍ അടക്കമുള്ള മലയാളി വിദ്യാര്‍ഥികള്‍ക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്ന്് ഡല്‍ഹി സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ഥികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."