സാമ്പത്തിക പരാധീനതയുടെ ഘട്ടങ്ങളില്‍ പ്രവാസികള്‍ കേരളത്തെ താങ്ങിനിര്‍ത്തി: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനം സാമ്പത്തികമായി പരാധീനത അനുഭവിച്ച പല ഘട്ടത്തിലും നാടിനെ താങ്ങിനിര്‍ത്താന്‍ പ്രവാസികള്‍ക്കു സാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിന്റെ വികസനത്തില്‍ പ്രവാസികള്‍ വഹിക്കുന്ന പങ്ക് ചെറുതല്ലെന്നും ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന് ഓഫ് അമേരിക്കാസ് (ഫോമ) കേരള കണ്വെന്ഷന് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
നാടിന്റെ അഭിവൃദ്ധിക്കുവേണ്ടണ്ടി പ്രവര്‍ത്തിക്കുന്ന പ്രവാസികള്‍ സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളുമായി കൈകോര്‍ക്കണം. ഭവനരഹിതര്‍ക്കുള്ള പാര്‍പ്പിട നിര്‍മാണം, വിദ്യാലയങ്ങളുടെ ശാക്തീകരണം, മാലിന്യനിര്‍മാര്‍ജനം, ജലാശയ ശുചീകരണം, ആരോഗ്യക്ഷേമം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലെല്ലാം പ്രവാസികള്‍ക്കു സഹകരിക്കനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ അധ്യക്ഷനായി. സംഘടനയുടെ സേവനപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മന്ത്രി തോമസ് ചാണ്ടണ്ടി നിര്‍വഹിച്ചു. കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്, ബി.ജെ.പി നേതാവ് വി. മുരളീധരന്, സംഘടനയുടെ ജനറല്‍ സെക്രട്ടറി ജിബു തോമസ്, എം.എല്‍.എമാരായ രാജു എബ്രഹാം, മോന്‍സ് ജോസഫ്, നോര്‍ക്ക വൈസ് ചെയര്മാന് കെ. വരദരാജന്, കേരള മീഡിയ അക്കാദമി ചെയര്മാന് ആര്.എസ് ബാബു, ജനറല്‍ കണ്‍വീനര്‍ വര്‍ഗീസ് മാമന്, ഷിബു മണല എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."