ദൃശ്യങ്ങള്‍ ഒറ്റയ്ക്കു കാണണം: ദിലീപ് വീണ്ടും കോടതിയില്‍
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ തെളിവായ ദൃശ്യങ്ങള്‍ ഒറ്റയ്ക്ക് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് വീണ്ടും കോടതിയില്‍.
ദൃശ്യങ്ങള്‍ ഒറ്റയ്ക്കു പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി സമര്‍പ്പിച്ചത്. നേരത്തെ ദിലീപിന്റെ ഈ ആവശ്യം സുപ്രിം കോടതി തള്ളിയിരുന്നു. കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ കൂട്ടുപ്രതികള്‍ക്കൊപ്പം കാണാന്‍ കോടതി നേരത്തെ ദിലീപിന് അനുവാദം നല്‍കിയിരുന്നു.
എന്നാല്‍ കൂട്ടുപ്രതികള്‍ക്കൊപ്പം കാണേണ്ടെന്നും, ഒറ്റയ്ക്ക് കാണാന്‍ അനുവദിക്കണമെന്നുമാണ് ദിലീപിന്റെ ആവശ്യം.
ദിലീപിന് പുറമേ സുനില്‍കുമാര്‍, മാര്ട്ടിന് ആന്റണി, മണികണ്ഠന്, വിജീഷ്, സനല്‍കുമാര്‍ എന്നിവര്‍ക്കു ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു. കൊച്ചിയിലെ പ്രത്യേക കോടതിയില്‍ പ്രതികളെ ഒരുമിച്ച് ദൃശ്യങ്ങള്‍ കാണിക്കാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."