കസ്റ്റഡിയിലെടുക്കുന്നത് ഭരണഘടനയെകുറിച്ച് സംസാരിച്ചതിന്- അറസ്റ്റിനിടെ ശക്തമായി പ്രതികരിച്ച് രാമചന്ദ്ര ഗുഹ video
ബംഗളൂരു: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് പ്രതിഷേധത്തില്‍ പങ്കെടുത്ത ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയെ പൊലിസ് അറസ്റ്റ് ചെയ്തുനീക്കിയത്. ഗാന്ധിജിയുടെ ചിത്രമുള്ള പോസ്റ്റര്‍ പിടിച്ച് ഭരണഘടനയെ കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധത്തില്‍നിന്ന് പിന്മാറുന്ന വിഷയമില്ലെന്ന് അറസ്റ്റിനിടെ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
'ഗാന്ധിജിയുടെ ചിത്രം ഉയര്‍ത്തിപ്പിടിച്ചതിനും ഭരണഘടനയെ കുറിച്ച് സംസാരിച്ചതിനുമാണ് എന്നെ അറസ്റ്റ് ചെയ്യുന്നത്. കേന്ദ്ര നിര്‍ദ്ദേശമനുസരിച്ചാണ് പൊലിസ് പ്രവര്‍ത്തിക്കുന്നത്. വിവേചനപരമായ ഒരു നിമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നു ഞങ്ങള്‍. എവിടെ എല്ലാവരും സമാധാനപരമായാണ് സംസാരിക്കുന്നത്. നിങ്ങള്‍ക്ക് എവിടെയെങ്കിലും അക്രമം കാണാനാവുന്നുണ്ടോ- മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം ചോദിച്ചു.
#WATCH Karnataka: Police detained historian Ramachandra Guha during protest at Town Hall in Bengaluru, earlier today. #CitizenshipAct https://t.co/8jrDjtsOfm pic.twitter.com/P8csG0x9HN
— ANI (@ANI) December 19, 2019
കര്‍ണാടയില്‍ ബംഗളൂരുവിന് പുറമെ മംഗളൂരു, ബാഗല്‍കോട്ട്, കലബുറഗി തുടങ്ങിയ സ്ഥാലങ്ങളിലും നിരോധനാജ്ഞ നിലനില്‍ക്കുകയാണ്. വ്യാഴാഴ്ച ബംഗളൂരുവിന് പുറമെ, മൈസൂരു, ബാഗല്‍കോട്ട്, ഹാസന്‍, തുമകുരു, ബിദര്‍, കലബുറഗി, ഹുബ്ബള്ളി എന്നിവിടങ്ങളിലും പ്രതിഷേധം അലയടിക്കുകയാണ്. ഹുബ്ബള്ളി, കലബുറഗി എന്നിവിടങ്ങളിലും അറസ്റ്റ് തുടരുകയാണ്.
ബംഗളൂരു ടൗണ്‍ ഹാളിന് സമീപം പ്രതിഷേധ പ്രകടനവുമായെത്തിയ നാഷനല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളെയും പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. മൈസൂര്‍ ബാങ്ക് സര്‍ക്കിള്‍ ഏരിയയില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയ ഇടത് പാര്‍ട്ടി പ്രവര്‍ത്തകരെയും വിവിധ ഇടതുപക്ഷ സംഘടനകളുടെയും മുസ്‌ലിം സംഘടനകളുടെയും നേതൃത്വത്തില്‍ കല്‍ബുര്‍ഗിയില്‍ റാലി നടത്തിയ പ്രതിഷേധക്കാരെയും പൊലിസ് അറസ്റ്റു ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."