അജൈവ മാലിന്യ ശേഖരണം ഇന്നുമുതല്‍
കൊല്ലം: കടലിനെ മാലിന്യമുക്തമാക്കുന്നതിന് ലക്ഷ്യമിട്ട് നടപ്പാക്കുന്ന ശുചിത്വസാഗരം പദ്ധതിയുടെ ഭാഗമായി മത്സ്യബന്ധന ബോട്ടുകള്‍ കടലില്‍ നിന്ന് ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ ഇന്നു മുതല്‍ തീരത്ത് എത്തിക്കും. ഇവ ഏറ്റുവാങ്ങുന്ന ചടങ്ങിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ശക്തികുളങ്ങര ഹാര്‍ബറില്‍ നിര്‍വഹിക്കും.എന്‍. വിജയന്‍പിള്ള എം.എല്‍.എയും മറ്റ് ജനപ്രതിനിധികളും പങ്കെടുക്കും.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കടലിലെ ആവാസവ്യവസ്ഥയ്ക്കും ജീവജാലങ്ങളുടെ നിലനില്‍പ്പിനും ഭീഷണിയായ സാഹചര്യത്തിലാണ് ഇവ നീക്കം ചെയ്ത് കരയിലെത്തിച്ച് സംസ്‌കരിച്ച് ഉപയോഗിക്കുന്നതിനായി പുതിയ പദ്ധതിക്ക് രൂപം നല്‍കിയത്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.ടി സുരേഷ് കുമാര്‍ പറഞ്ഞു.
ഫിഷറീസ്, ഹാര്‍ബര്‍ എന്‍ജിനീയറിങ്, ശുചിത്വമിഷന്‍, സാഫ്, കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ നെറ്റ്ഫിഷ്, കൊല്ലം ജില്ലാ ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."