ലാബ് പരിശോധനാ ഫീസ് അടയ്ക്കാന്‍ പ്രീപെയ്ഡ് കാര്‍ഡ് സംവിധാനം
തിരുവനന്തപുരം: ലാബ് പരിശോധനാ ഫീസ് അടയ്ക്കാന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രീപെയ്ഡ് കാര്‍ഡ് സംവിധാനവും വരുന്നു. 'ഇനി മുതല്‍ ഫീസ് അടയ്ക്കാന്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും കൈയില്‍ പണം കരുതേണ്ടതില്ല.
പ്രമുഖ ബാങ്കുകളുമായി സഹകരിച്ചാണ് പ്രീപെയ്ഡ് കാര്‍ഡ് നല്‍കുന്നത്. 2000 രൂപയുടെ പ്രീപെയ്ഡ് കാര്‍ഡുകയാണ് രോഗികള്‍ക്ക് ലഭിക്കുന്നത്. കാര്‍ഡ് ലാബിലെ ക്യാഷ് കൗണ്ടറില്‍ നല്‍കി പണമൊടുക്കാം.
അതേ സമയം ലാബ് പരിശോധനകള്‍ സുഗമമാക്കാന്‍ ആരംഭിച്ച മൊബൈല്‍ ആപ്പ് നിലവില്‍ വന്നു. എലീസ കണ്‍സള്‍ട്ടേഷന്‍ എന്ന പേരിലുള്ള ആപ് ഡോക്ടര്‍മാര്‍ക്ക് പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. മൊബൈല്‍ ആപ്പിന്റെ പാസ് വേഡ് അതാത് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് ലഭിച്ചു. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന പരിശോധനകള്‍ എച്ച്.ഡി.എസ് ലാബില്‍ എത്തും. അവിടെ നിന്നും ലാബ് ടെക്‌നീഷ്യന്മാര്‍ വാര്‍ഡിലെത്തി രോഗികളില്‍ നിന്നും സാമ്പിള്‍ ശേഖരിക്കും.
ആര്‍.എസ്.ബി.വൈ ഇന്‍ഷുറന്‍സ് കഴിഞ്ഞു. പരിശോധനാ റിക്വസ്റ്റും ഫലങ്ങളും ഇനി മൊബൈല്‍ ആപ്ലിക്കേഷനിലൂടെ കൈമാറാം. ആര്‍.എസ് ബി.വൈ ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെട്ട രോഗികള്‍ക്കും ഇത് അനുഗ്രഹമാകും. രോഗികളുടെ വിശദാംശങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ സെര്‍വറിലേക്ക് അപ് ലോഡ് ചെയ്യപ്പെടുന്നതോടെ മൊബൈല്‍ ആപ്പിന്റെ പ്രയോജനം രോഗിക്ക് ലഭിച്ചു തുടങ്ങും. മൊബൈല്‍ ആപ് വഴി രോഗിയുടെ ഒ.പി നമ്പര്‍ മാത്രം നല്‍കിയാല്‍ മതിയാകും. ഡോക്ടര്‍ നിര്‍ദേശിക്കുന്ന ലാബ് ടെസ്റ്റുകളും സെര്‍വറില്‍ എത്തും. ആര്‍.എസ്.ബി വൈ കാര്‍ഡുള്ള രോഗികള്‍ക്കും പുതിയ സംവിധാനം നിലവില്‍ വന്ന പശ്ചാത്തലത്തില്‍ ഓഫിസുകള്‍ കയറിയിറങ്ങി നടക്കേണ്ട ആവശ്യമില്ല. അടുത്ത ഘട്ടത്തില്‍ രോഗികള്‍ക്കു കൂടി പരിശോധനാ ഫലങ്ങളും മറ്റും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ കഴിയുന്ന വിധത്തില്‍ മൊബൈല്‍ ആപ്പിക്കേഷന്‍ വികസിപ്പിക്കും.
ആപ്ലിക്കേഷന്റെ ആദ്യ പേജില്‍ തന്നെ ഡോക്ടര്‍മാരുടെ പേരും ഡിപ്പാര്‍ട്ട്‌മെന്റുകളും ഉണ്ടാകും. യൂസര്‍ ഐഡി, പാസ് വേര്‍ഡ് എന്നിവ നല്‍കി ലോഗില്‍ ചെയ്തു ലഭിക്കുന്ന പേജില്‍ കണ്‍സള്‍ട്ടേഷന്‍, ബുക്ക് മാര്‍ക്ക്, ക്വിക്ക് ഇന്‍ഫോ എന്നിവ കാണാം. ക്വിക്ക് ഇന്‍ഫോയില്‍ ആവശ്യമുള്ള ഫോണ്‍നമ്പരും മറ്റും വേഗത്തില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."