HOME
DETAILS
MAL
മലയോരത്തെ മോഷണം: പൊലിസ് അനാസ്ഥക്കെതിരേ ആക്ഷന്‍ കമ്മിറ്റി
backup
August 04 2017 | 20:08 PM
കുന്നുംകൈ: രണ്ടര മാസം മുമ്പ് കാക്കടവ് അരിയങ്കല്ലില്‍ പൂട്ടിക്കിടന്ന രണ്ടു വീട്ടില്‍ നടന്ന മോഷണം സംബന്ധിച്ച അന്വേഷണത്തില്‍ പൊലിസ് കാണിക്കുന്ന അനാസ്ഥക്കെതിരേ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കാക്കടവ് അരിയങ്കല്ല് മഹല്ല് ജമാഅത്തിന്റെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. ലോക്കല്‍ പൊലിസിനു പ്രതികളെ പിടികൂടാന്‍ സാധിക്കുന്നില്ലെങ്കില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കു കേസ് കൈമാറണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജമാഅത്ത് പ്രസിഡന്റ് പി.പി.സി അഹമ്മദ് കുഞ്ഞി അധ്യക്ഷനായി. പി.സി ഇസ്മായില്‍, എ.ജി മുഹമ്മദ് കുഞ്ഞി, ഒ.ടി ഇബ്രാഹിം എ.കെ ഖലീല്‍ എന്നിവര്‍ സംസാരിച്ചു.
ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍: കെ. അഹമ്മദ് കുഞ്ഞി (ചെയര്മാന്), നൗഷാദ് ഇളംബാടി (കണ്‍വീനര്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."