ജഡ്ജി അങ്കിളേ വീടിന്റെ മുമ്പില്‍ വലിയ കുഴിയാ...സ്‌കൂളില്‍ പോകാനാവുന്നില്ല, ഒരു പരിഹാരമുണ്ടാക്കി തരണേയെന്ന് മൂന്നാം ക്ലാസുകാരന്‍, കത്ത് ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി
കൊച്ചി: 'ജഡ്ജി അങ്കിളേ വീടിന്റെ മുമ്പില്‍ വലിയ കുഴിയാ...അതുകൊണ്ട് സ്‌കൂളില്‍ പോകാനാവുന്നില്ല. ഓട്ടോയില്‍ കയറാന്‍ പേടിയാ, അതാ ജഡ്ജി അങ്കിളിന് കത്തെഴുതുന്നതെന്നും ഇതിനൊരു പരിഹാരമുണ്ടാക്കി തരണമെന്നും മൂന്നാം ക്ലാസുകാരന്‍.
വീടിനുമുമ്പിലെ കുഴി മൂലം സ്‌കൂളിലേക്ക് പോകാന്‍ കഴിയുന്നില്ലെന്ന്് കാണിച്ച് മൂന്നാം ക്ലാസുകാരന്‍ ഹൈക്കോടതി ജഡ്ജിക്ക് കത്തയച്ചതോടെ കത്ത് ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.
പൊതുസ്ഥലത്ത് പുകവലിക്കുന്നതിനെതിരെയും മാലിന്യം നിക്ഷേപിക്കുന്നതിനെതിരെയും പ്രതികരിച്ച് നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞ ആരവ് എന്ന മൂന്നാം ക്ലാസുകാരനാണ് ഇത്തവണ റോഡിലെ കുഴിയടക്കാന്‍ നടപടി വേണമെന്ന് ശ്രദ്ധയില്‍പ്പെടുത്തി ഹൈക്കോടതിക്ക് കത്തയച്ചത്.
പുതിയ തലമുറ പ്രതികരിച്ചു കാണുന്നതില്‍ സന്തോഷമുണ്ടെന്ന് അഭിപ്രായപ്പെട്ടാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കത്ത് ഫയലില്‍ സ്വീകരിച്ചത്.
പള്ളുരുത്തി കുമ്പളങ്ങി വഴിയില്‍ റോഡരികിലാണ് ആരവിന്റെ വീട്. വീടിന്റെ മുന്നില്‍ തന്നെ റോഡില്‍ വലിയ കുഴി. ദിവസവും ഏതെങ്കിലും ഒരു വാഹനം കുഴിയില്‍ വീഴും. ഓട്ടോയിലാണ് ആരവ് സ്‌കൂളിലേക്ക് പോകുന്നത്. ഓട്ടോ തിരിച്ചെടുക്കുമ്പോള്‍ കുഴിയിലേക്ക് വീഴും. ചിലപ്പോള്‍ മറിഞ്ഞുവീഴുമെന്ന് തോന്നും. പറഞ്ഞിട്ട് ആരും റോഡ് നന്നാക്കുന്നില്ലെന്ന് ആരവിന്റെ കത്തില്‍ പറയുന്നു.'റോഡില്‍ കുഴിയുള്ളതിനാല്‍ ഓട്ടോയില്‍ കയറാന്‍ പേടിയാ, അതാ ജഡ്ജി അങ്കിളിന് കത്തെഴുതിയതെന്നും ആരവ് പറയുന്നു.
കഴിഞ്ഞ ദിവസം റോഡ് നന്നാക്കാന്‍ കഴിയാത്തതില്‍ ജഡ്ജി മാപ്പു പറഞ്ഞ വാര്‍ത്ത പത്രത്തില്‍ വായിച്ചതാണ് ഇത്തരത്തില്‍ പ്രതികരിക്കാന്‍ ആരവിനെ പ്രേരിപ്പിച്ച ഘടകം.
വെള്ളിയാഴ്ച തന്നെ റോഡിന്റെ കാര്യത്തില്‍ തീരുമാനമെടുത്തു. നഗരറോഡ് സംബന്ധിച്ച് സി.പി അജിത്കുമാര്‍ നല്‍കിയതുള്‍പ്പെടെയുളള ഹരജേയാടൊപ്പമാണ് ഈ കത്തും ഹൈക്കോടതി ഫയലിന്റെ ഭാഗമാക്കിയത്.
കുമ്പളങ്ങി വഴിക്ക് സമീപം താമസിക്കുന്ന അഡ്വ മഹേഷ് കമ്മത്തിന്റെയും പ്രീതയുടെയും ഏക മകനാണ് ആരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."