HOME
DETAILS
MAL
പൗരത്വ പ്രക്ഷോഭം: ദരിയാഗഞ്ചില്‍ പത്തുപേരെ പൊലിസ് അറസ്റ്റ് ചെയ്തു
backup
December 21 2019 | 07:12 AM
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയ്ക്കെതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ദരിയാഗഞ്ചില്‍ 10 പേര് അറസ്റ്റില്‍.
കലാപമുണ്ടാക്കാന്‍ ശ്രമിക്കുക, പൊലിസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്.
അതേസമയം, യു.പിയില്‍ പ്രതിഷേധവുമായി ബന്ധപ്പെട്ട് മരണപ്പെട്ടവരുടെ എണ്ണം 12 ആയി. പലയിടങ്ങളിലും കനത്ത ജാഗ്രതാ നിര്‍ദേശമുണ്ട്. മീററ്റ് അടക്കമുള്ള പട്ടണങ്ങളില്‍ റെഡ് അലേര്‍ട്ടാണ്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.
മധ്യപ്രദേശില്‍ 50 ജില്ലകളില്‍ നിരോധനാജ്ഞയുണ്ട്. ജബല്പൂരില് ഇന്റര്‍നെറ്റ് സേവനം തടസപ്പെടുത്തും. ഇന്നലെ 44 ജില്ലകളിലായിരുന്നു നിരോധനാജ്ഞ. തെക്കന്‍ സംസ്ഥാനങ്ങളിലും പ്രക്ഷോഭം കനത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."