ഐഫോണില്‍ കണക്ട് ചെയ്യാവുന്ന കോക്ലിയാര്‍ ഇംപ്ലാന്റ് സൗണ്ട് പ്രൊസസര്‍
dകേള്‍വി ശക്തിയില്ലാത്തവര്‍ക്ക്, കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ കഴിഞ്ഞവര്‍ക്ക് സൗണ്ട് പ്രൊസസറുടെ സഹായമില്ലാതെ കേള്‍വി സാധ്യമല്ലല്ലോ. ഇന്ന് രൂപത്തിലും പ്രവര്‍ത്തനത്തിലും വളരെയേറെ വ്യത്യസ്തകളും പ്രത്യേകതകളുമായി നിരവധി സൗണ്ട് പ്രൊസസറുകള്‍ വിപണിയിലുണ്ട്. ആന്‍ഡ്രോയിഡ് ഫോണുകളുമായി ബന്ധിപ്പിച്ച് ഏറെ സൗകര്യപ്രദമായ ശബ്ദം ആസ്വദിക്കാന്‍ വരെ ഇന്നു സൗകര്യമുണ്ട്.
ഇപ്പോഴിതാ ലോകത്താദ്യമായി ഐഫോണുമായി കണക്ട് ചെയ്യാവുന്ന സൗണ്ട് പ്രൊസസര്‍ അവതരിപ്പിച്ചിരിക്കുകയാണ് കോക്ലിയാര്‍ എന്ന കമ്പനി. ന്യൂക്ലിയസ് 7 എന്നു പേരിട്ടിരിക്കുന്ന സൗണ്ട് പ്രൊസസര്‍ നിര്‍മിച്ചിരിക്കുന്നത് ആപ്പിളുമായി സഹകരിച്ചാണെന്ന പ്രത്യേകതയുമുണ്ട്. നിലവില്‍ ലഭിക്കാവുന്ന ചെറുതും സൗകര്യപ്രദവുമായ കേള്‍വിസഹായിയാണിത്.
സാധാരണ ശബ്ദങ്ങള്‍ സാധാരണ പോലെത്തന്നെ കേള്‍ക്കുന്നതിനു പുറമെ, മ്യൂസിക്, മൂവീസ്, കോള്‍സ് എന്നിവയ്ക്കുള്ള സൗകര്യവുമുണ്ട് ഈ ഉപകരണത്തില്‍. ഐഫോണില്‍ ന്യൂക്ലിയസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപകരണത്തെ കണക്ട് ചെയ്യുകയാണ് വേണ്ടത്. പ്രോഗ്രാമുകള്‍ മാറ്റാനും സെറ്റിങ്‌സ് അഡ്ജസ്റ്റ് ചെയ്യാനും ആപ്പിലൂടെയാവും. ഹിയറിങ് ട്രാക്കറിന്റെ സഹായത്തോടെ ശബ്ദങ്ങള്‍ അവലോകനം ചെയ്യാനുമാവും. ഉപകരണത്തിന്റെ ബാറ്ററി ലൈഫ് നോക്കാനും, ഉപകരണം നഷ്ടപ്പെട്ടാല്‍ ലൊക്കേറ്റ് ചെയ്ത് കണ്ടെത്താനും ആപ്പിലൂടെ സാധിക്കും.
നല്ല ബാറ്ററി ലൈഫ്, വാട്ടര്‍ പ്രൂഫ് അക്വാപ്ലസ് എന്നിവയാണ് ഉപകരണത്തിന്റെ പ്രത്യേകതകള്‍. ബാക്ഗ്രൗണ്ടിലുള്ള ശബ്ദങ്ങള്‍ ഒഴിവാക്കി ആവശ്യമുള്ള ശബ്ദങ്ങള്‍ മാത്രം കേള്‍ക്കാന്‍ ഡുവല്‍ മൈക്രോഫോണ്‍ സൂം ടെക്‌നോളജി സഹായിക്കും. അഞ്ചു നിറങ്ങളിലായി പുറത്തിറക്കിയിട്ടുള്ള ഉപകരണം വിവിധ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിലും ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."