ലോക മുലയൂട്ടല്‍ വാരാഘോഷം നടത്തി
കൊച്ചി: ലോക മുലയൂട്ടല്‍ വാരാഘോഷത്തോട് അനുബന്ധിച്ച് ആസ്റ്റര്‍ മെഡ്സിറ്റിയില്‍ മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രചാരം നല്‍കുന്നതിന് പ്രത്യേക പരിപാടി സംഘടിപ്പിച്ചു.
ശിശുക്കള്‍ക്ക് ആവശ്യമായ പോഷകം നല്കാന് മുലയൂട്ടലാണ് ഏറ്റവും മികച്ച മാര്‍ഗം എന്നത് ബോധ്യപ്പെടുത്തുന്നതിനാണ് വാരാഘോഷത്തില്‍ പ്രാധാന്യം നല്‍കിയത്.
ഇതോടനുബന്ധിച്ച് സെന്റര്‍ ഫോര്‍ എക്സലന്‍സ് ഇന്‍ ചൈല്‍ഡ് ആന്‍ഡ് അഡോളസെന്റ് ഹെല്‍ത്തിന്റെയും ഓബ്സ്റ്റ്രട്രിക് വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ പ്രസവം പ്രതീക്ഷിച്ചിരിക്കുന്ന അമ്മമാര്‍ക്കായി കഴിഞ്ഞ ആറിന് പ്രത്യേക ബേബി ഷവര്‍ സംഘടിപ്പിച്ചു.
ബ്രസ്റ്റ് ഫീഡിംഗ് സപ്പോര്‍ട്ട് ഫോര്‍ ഇന്ത്യന്‍ മോംസ് കൊച്ചി ചാപ്റ്ററിന്റെ സഹകരണത്തോടെയാണ് ബേബി ഷവര്‍ സംഘടിപ്പിച്ചത്. പുതിയ അമ്മമാരെ പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി കുറെപ്പേര് ചേര്‍ന്ന് രൂപം കൊടുത്ത ഫേയ്സ്ബുക്ക് ഗ്രൂപ്പായ ബിഎസ്ഐഎമ്മിന് ഇന്ന് ഇന്ത്യയിലെങ്ങും സാന്നിദ്ധ്യമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."