വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കാന്‍ പണം ഈടാക്കി: വൈദ്യുതി വകുപ്പിന് ഉപഭോക്തൃ സംഘടന നോട്ടീസയച്ചു
ആലത്തൂര്‍: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി മാറ്റി സ്ഥാപിച്ച പോസ്റ്റുകളിലൊന്ന് വീട്ടുകാര്‍ക്ക് മാര്‍ഗതടസ്സമുണ്ടായതിനെ തുടര്‍ന്ന് മാറ്റി സ്ഥാപിക്കാന്‍ ദേശീയപാത വിഭാഗം വൈദ്യുതി വിഭാഗത്തോട് ആവശ്യപ്പെട്ടിരുന്നു. ഈ കാര്യം നിര്‍വ്വഹിച്ചു കിട്ടാന്‍ വീട്ടുടമ നെല്ലിയാംകുന്നം സാബിര്‍ വൈദ്യുതി വിഭാഗത്തെ സമീപിച്ചപ്പോള്‍ 43190 രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കി പണം അടക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
പോസ്റ്റ് കേടുകൂടാതെ മാറ്റി സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ സംഖ്യ തിരികെ ലഭിക്കുമെന്നും പറഞ്ഞതിനെതുടര്‍ന്ന് പോസ്റ്റ് മാറ്റി കിട്ടേണ്ടത് അത്യാവശ്യമായതിനാല്‍ വീട്ടുടമസംഖ്യ അടച്ചു. പോസ്റ്റ് കേടുകൂടാതെ എടുത്ത് പ്രവര്‍ത്തികള്‍ നിര്‍വഹിച്ച ശേഷം 8982 രൂപ തിരികെ നല്‍കിയെന്നതാണ് തര്‍ക്ക വിഷയം.
ആലത്തൂര്‍ നെല്ലിയാം കുന്നത്ത് സാബിറിന്റെ പരാതിയില്‍, വൈദ്യുതി വിഭാഗത്തിന്റെ ആലത്തൂര്‍ ഇലക്ട്രിക്കല്‍ഡിവിഷന്‍എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍, സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍,സെക്ഷന്‍അസിസ്റ്റന്റ് എഞ്ചിനിയര്‍ എന്നിവര്‍ക്കാണ് ആലത്തൂരിലെ ഫോറം ഫോര്‍ കണ്‍സ്യൂമര്‍ ജസ്റ്റീസ് നോട്ടീസയച്ചത്. ബാക്കി സംഖ്യ 34208 രൂപ പരാതിക്കാരന് നല്‍കി തര്‍ക്കം പരിഹരിക്കനാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."