എന്തുകൊണ്ടാണ് മുസ് ലിംകളെ ഉള്‍പ്പെടുത്താത്തത്?; പൗരത്വ നിയമത്തിനെതിരെ പശ്ചിമ ബംഗാള്‍ ബി.ജെ.പി ഉപാധ്യക്ഷന്‍
കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബംഗാള്‍ ബി.ജെ.പി ഉപാധ്യക്ഷന്‍ ചന്ദ്രകുമാര്‍ ബോസ്. പൗരത്വ ഭേദഗതി നിയമത്തിനു മതവുമായി ബന്ധമില്ലെങ്കില്‍ എന്തുകൊണ്ടു ഹിന്ദു, ക്രിസ്ത്യന്‍, പാഴ്സി, ജെയിന്, ബുദ്ധ എന്ന് എടുത്തു പറയുന്നെന്നും മുസ്ലിംകളെ ഉള്‍പ്പെടുത്തിയില്ലെന്നും ബോസ് ചോദിച്ചു. നിയമത്തില്‍ സുതാര്യത വേണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
'ഇന്ത്യയെ മറ്റേതെങ്കിലും രാജ്യവുമായി താരതമ്യം ചെയ്യരുത് . ഇന്ത്യ എല്ലാ മതങ്ങളെയും സമുദായങ്ങളെയും ഉള്‍കൊള്ളുന്ന രാജ്യമാണ്,' അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യസമര സേനാനിയായ സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകനാണ് ബോസ്.
പൗരത്വ ഭേദഗതി നിയമം വിശദീകരിക്കാനും നിയമം കൊണ്ടുവന്നതിന് കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിക്കാനും ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നഡ്ഡയുടെ നേതൃത്വത്തില്‍ ഇന്നലെ കൊല്‍ക്കത്തയില്‍ റാലി സംഘടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചന്ദ്രകുമാര്‍ ബോസിന്റെ അഭിപ്രായപ്രകടനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."