HOME
DETAILS

കാപ്പിവിള-മൂങ്ങോട് റോഡ് ഗതാഗത യോഗ്യമല്ലാതായിട്ട് വര്‍ഷങ്ങള്‍

  
backup
August 05, 2017 | 8:16 PM

%e0%b4%95%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b3-%e0%b4%ae%e0%b5%82%e0%b4%99%e0%b5%8d%e0%b4%99%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d

മലയിന്‍കീഴ്: കാപ്പിവിള-മൂങ്ങോട് റോഡ് പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിട്ട് ഏഴ് വര്‍ഷം കഴിയുന്നു. മലയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ മാവോട്ടുകോണം, ചിറ്റിയൂര്‍ക്കോട് വാര്‍ഡുകളിലുള്‍പ്പെട്ട ഈ റോഡ് നവീകരിക്കണമെന്നത് നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്.
മേപ്പൂക്കട-കാട്ടാക്കട റോഡില്‍ നിന്ന് ആരംഭിക്കുന്ന 400 മീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡു മുഴുവന്‍ വലിയ കുഴികളാണ്. ഇതു വഴിയുള്ള കാല്‍നട യാത്ര പോലും ദുസഹമാണ്. മഞ്ചാടി, തച്ചോട്ടുകാവ് ഭാഗങ്ങളില്‍ പോകുന്നതിന് ഇരുചക്രവാഹനങ്ങളും സ്വകാര്യ വാഹനങ്ങളും ഇതുവഴിയാണ് കടന്നു പോകുന്നത്. കാപ്പിവിള മുതല്‍ മൂങ്ങോട് വരെ 650ലേറെ കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. സ്‌കൂള്‍ കുട്ടികളും സ്ത്രീകളുമാണ് ഏറെ യാത്രാ ദുരിതം അനുഭവിക്കുന്നത്. രാത്രികാലങ്ങളില്‍ ജോലി കഴിഞ്ഞ് വീടുകളിലെത്താന്‍ പ്രദേശവാസികള്‍ നന്നേ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.
റോഡിന്റെ തകര്‍ച്ച കാരണം അത്യാവശ്യ ഘട്ടങ്ങളില്‍ വിളിച്ചാല്‍ ഓട്ടോറിക്ഷ പോലും  ഇതുവഴി വരാറില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.







Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാസ്‌പോര്‍ട്ട് പുതുക്കല്‍: അപ്പോയിന്റ്‌മെന്റ് ലഭിക്കാതെ യു.എ.ഇയിലെ നിരവധി പ്രവാസികള്‍; അപ്പോയിന്റ്‌മെന്റിനായി നീണ്ട കാത്തിരിപ്പ്; ഏജന്‍സിക്ക് ചുമതല ഏറ്റെടുക്കാനായില്ല

uae
  •  a day ago
No Image

ആര്‍. സുഗതന്‍ ജയിലില്‍ സത്യപ്രതിജ്ഞ ചെയ്തു; കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇതാദ്യം 

Kerala
  •  a day ago
No Image

വെറും ആറ് കോഴിമുട്ടയെച്ചൊല്ലി തര്‍ക്കം; പിടിവലിക്കിടെ റോഡില്‍ തലയടിച്ചു വീണയാള്‍ മരിച്ചു, പ്രതി അറസ്റ്റില്‍

Kerala
  •  a day ago
No Image

നിതിന്‍ രാജിന്റെ മരണം: മൂന്നുമാസമായിട്ടും ഡോ. റാം ഒളിവില്‍ തന്നെ, അന്വേഷണം ഊര്‍ജ്ജിതമാക്കി ക്രൈംബ്രാഞ്ച്

Kerala
  •  a day ago
No Image

'തൊപ്പി' ഒളിവില്‍; ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും; ഒളിവില്‍ പോയത് അശ്ശീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ അന്വേഷണം നടക്കവേ

Kerala
  •  a day ago
No Image

നിയമസഭ ചേരുന്നതില്‍ കേരളം നമ്പര്‍ വണ്‍; മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയെന്ന് റിപോര്‍ട്ട്

Kerala
  •  a day ago
No Image

ഷാര്‍ജ ഇസ്‌ലാമിക് ബാങ്കിന് മികച്ച നേട്ടം; അര്‍ധവാര്‍ഷിക അറ്റലാഭം 80.39 കോടി ദിര്‍ഹം; 15.3 ശതമാനം വളര്‍ച്ച

Economy
  •  a day ago
No Image

മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച കേസ് പണം നല്‍കി ഒതുക്കാന്‍ ഖാപ് പഞ്ചായത്ത്; പിഴപ്പണത്തില്‍ മദ്യസല്‍ക്കാരം നടത്തുന്നതിനിടെ പ്രതി പിടിയില്‍

National
  •  a day ago
No Image

തെലങ്കാനയിൽ ആറുപേരെ കൊലപെടുത്തിയ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പൊലിസ്

National
  •  a day ago
No Image

രാവിന്റെ മൊഞ്ചില്‍ ദുബൈ; ലോകത്തെ ഏറ്റവും മനോഹരമായ രാത്രിനഗരമായി ഒന്നാം സ്ഥാനം

uae
  •  a day ago