ഖാദി ഓണം, ബക്രീദ് മേളയ്ക്ക് തുടക്കമായി
കൊച്ചി: ഖാദി കൈത്തറി മേഖലയിലെ മികവുറ്റ ഉത്പന്നങ്ങളുടെ ഉത്പാദനത്തില്‍ സംസ്ഥാനം സ്വയം പര്യാപ്തത കൈവരിക്കണമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി പി തിലോത്തമന്. ഈ മേഖലയിലെ മേല്‍ത്തരം ഉത്പന്നങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണ് ഇപ്പോള്‍. ഇവ സംസ്ഥാനത്തു തന്നെ നിര്‍മിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മന്ത്രി പറഞ്ഞു. ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ കീഴില്‍ ജില്ലയില്‍ ബോര്‍ഡും പ്രോജക്ടും സംയുക്തമായി നടത്തുന്ന ഈ വര്‍ഷത്തെ ഖാദി ഓണം, ബക്രീദ് മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഇന്നും പരിമിതമായ വേതനമാണ് ഖാദി കൈത്തറി മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളിക്ക് ലഭിക്കുന്നത്. എങ്കിലും ഈ മേഖലയില്‍ മിനിമം വേതനം ഉറപ്പു നില്കുന്ന എക സംസ്ഥാനമാണ് കേരളം. ഖാദി കൈത്തറി മേഖലയെ വളര്‍ത്താനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കലൂര്‍ ഖാദി ടവേഴ്സിന്റെ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഹൈബി ഈഡന് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ മേയര്‍ സൗമിനി ജയില്‍ പങ്കെടുത്തു. ഖാദി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍പേഴ്സണ്‍ സോണി കോമത്ത് സമ്മാന കൂപ്പണ്‍ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു.
കൊച്ചി നഗരസഭ കൗണ്‍സിലര്‍ എം.ജി.അരിസ്റ്റോട്ടില്‍, കെ.വി.ഐ.സി ഡയറക്ടര്‍ ഐ.ജവഹര്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എസ് ഷീബ, ഖാദി ഫെഡറേഷന് സെക്രട്ടറി കെ.പി.ഗോപാലപൊതുവാള്‍, ഖാദി ബോര്‍ഡ് ഡയറക്ടര്‍ ടി ശ്യാംകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സെപ്തംബര്‍ മൂന്നുവരെ ഖാദിക്ക് 30 ശതമാനം ഗവ. റിബേറ്റ് ലഭിക്കും. കൂടാതെ സ്വര്‍ണ സമ്മാന പദ്ധതിയില്‍ ഒന്നാം സമ്മാനം 10 പവനും രണ്ടാം സമ്മാനം രണ്ട് പേര്‍ക്ക് അഞ്ച് പവന് വീതവും മൂന്നാം സമ്മാനം 28 പേര്‍ക്ക് ഒരു പവന് വീതം (ഓരോ ജില്ലയ്ക്കും രണ്ട് വീതം) ലഭിക്കും. ആഴ്ചതോറും 4000 രൂപ വിലയുളള സില്‍ക്ക് സാരികളും സമ്മാനമായി ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."