അങ്ങാടിപ്പുറം മേല്‍പ്പാലത്തില്‍ 'ഗതാഗതനിയമലംഘനം നടത്തുന്നവരെ പിടിക്കാന്‍ കാമറ സ്ഥാപിക്കണം'
പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം റെയില്‍ മേല്‍പാലത്തിലെ സ്പാനുകളുടെ സംഗമസ്ഥാനത്തെ നിരപ്പ് വ്യതാസവും അതുമൂലം വാഹനങ്ങള്‍ നേരിടുന്ന പ്രയാസങ്ങളും താലൂക്ക് വികസനസമിതിയില്‍ ചര്‍ച്ചയായി. മേല്‍പാല നിര്‍മാണത്തിലെ അപാകതയാണ് ഇതിന് കാരണമെന്ന് ജില്ല പഞ്ചായത്ത് അംഗം അഡ്വ. ടി.കെ റഷീദലി സമിതി യോഗത്തില്‍ ആരോപിച്ചു. ഗതാഗതകുരുക്കുള്ളപ്പോള്‍ മേല്‍പാലത്തില്‍ ഗതാഗതനിയമലംഘനം നടത്തുന്നവരെ പിടിക്കാന്‍ കാമറ സ്ഥാപിക്കാന്‍ നടപടി വേണമെന്ന ആവശ്യവുമുയര്‍ന്നു. അങ്ങാടിപ്പുറം മുതല്‍ പെരിന്തല്‍മണ്ണ വരെയുള്ള റോഡിലെ ഗതാഗതകുരുക്ക് പരിഹരിക്കാന്‍ ഓരാടംപാലം മാനത്ത്മംഗലം ബൈപാസ് പണി അടിയന്തിരമായി ആരംഭിക്കണമെന്നും ആവശ്യപ്പെട്ടു.
ജില്ല ആശുപത്രിയില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാന്‍ നിയമസഭയില്‍ ആവശ്യപ്പെടുമെന്ന് അധ്യക്ഷനായി മഞ്ഞളാംകുഴി അലി എം.എല്‍.എ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ റീന പെട്ടമണ്ണ, എലിക്കോട്ടില്‍ സഹീദ, ആലിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് സി.പി സിനി, അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഒ കേശവന്‍, ഏലംകുളം പഞ്ചായത്ത് പ്രസിഡന്റ് കെ രാജഗോപാല്‍, മക്കരപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ഹബീബ കരുവള്ളി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."