HOME
DETAILS
MAL
കുഞ്ഞന്‍ തന്നെ താരം
backup
August 09 2016 | 18:08 PM
ഇന്നലെ നഗരത്തില്‍ നടന്ന നെഹ്റുട്രോഫി സാംസ്കാരിക ഘോഷയാത്രയില്‍ താരമായത് ഇത്തവണത്തെ ഭാഗ്യ ചിഹ്നമായ കുട്ടിക്കൊമ്പന് കുഞ്ഞന്‍. നഗരത്തിലെ പല സ്കൂളുകളില്‍ നിന്നും എത്തിയ വിദ്യാര്‍ഥികള്‍ കുഞ്ഞന്റെ ചിത്രം പതിച്ച പ്ലക്കാര്‍ഡുകളുമായാണ് എത്തിയത്. നഗരത്തിലെ മറ്റൊരു സ്കൂള്‍ റിയോ ഒളിമ്പിക്സിലെ ഇന്ത്യയുടെ പ്രതീക്ഷകളായ കായികതാരങ്ങളുടെ പോസ്റ്ററുമായെത്തിയത് വേറിട്ട കാഴ്ചയായി. ഘോഷയാത്രയില്‍ സ്ത്രീശാക്തീകരണവും ജനാധപത്യവും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമവും എല്ലാ വിഷയമാക്കിയുള്ള ടാബ്ലോകളും അണിനിരന്നു. സ്കേറ്റിങ് അസോസിയേഷന് ആലപ്പുഴയുടെ കീഴില്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച റോളര്‍ സ്കേറ്റിങ് ഘോഷയാത്രയ്ക്ക് ആവേശം കുട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."