HOME
DETAILS

അവനെ പോലൊരു താരത്തെ കിട്ടിയത് രോഹിത്തിന്റെ ഭാഗ്യമാണ്: മുൻ പാക് താരം

  
March 05 2025 | 14:03 PM

former pakistan player basith ali praises virat kohli

ദുബായ്: ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്‌ലിയെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയാണ് മുൻ പാകിസ്താൻ താരം ബാസിത് അലി. കൊഹ്‌ലിയെ പോലൊരു താരത്തെ ലഭിച്ചത് ഇന്ത്യൻ നായകൻ രോഹിത് ശർമ്മയ്ക്ക് വലിയ ഭാഗ്യമാണെന്നാണ് മുൻ പാക് താരം പറഞ്ഞത്. ഐസിസി ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ സെമി ഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെ വിരാട് നടത്തിയ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെയാണ് ബാസിത് അലി ഇക്കാര്യം പറഞ്ഞത്. 

'വിരാട് കോഹ്‌ലിയെ പോലൊരു താരത്തെ തന്റെ ടീമിൽ ലഭിച്ചത് രോഹിത് ശർമയുടെ ഭാഗ്യമാണ്. ബാറ്റിങ്ങിൽ അദ്ദേഹം പൂജ്യം റൺസിന്‌ പുറത്തായാലും അദ്ദേഹം ടീമിന് വേണ്ടി എല്ലാം നൽകുന്നു. അദ്ദേഹം ക്യാപ്റ്റന് ഉപദേശം നൽകാറുണ്ട്. കളിക്കളത്തിൽ അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ എപ്പോഴും ആളുകൾ ശ്രദ്ധിക്കാറുണ്ട്. ടീമിന് സപ്പോർട്ട് വേണ്ട സമയങ്ങളിൽ കാണികളോട് ആർപ്പുവിളിക്കാൻ അദ്ദേഹം ആവശ്യപ്പെടാറുണ്ട്. കോഹ്‌ലിയെ പോലൊരു താരമുള്ള ടീമിന് ചിലപ്പോൾ തോൽവി വഴങ്ങേണ്ടി വരും. എന്നാൽ എപ്പോഴും അത് സംഭവിക്കില്ല. കാരണം ഓരോ മത്സരങ്ങളിലും എങ്ങനെ കളിക്കണമെന്ന് കോഹ്‌ലിക്ക് നന്നായി അറിയാം.' ബാസിത് അലി തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞു. 

2025-03-0520:03:25.suprabhaatham-news.png
 
 

ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ കോഹ്‌ലി അർദ്ധ സെഞ്ച്വറി നേടി തകർപ്പൻ പ്രകടനമാണ് നടത്തിയത്. 98 പന്തിൽ അഞ്ചു ഫോറുകൾ ഉൾപ്പടെ 84 റൺസാണ് കോഹ്‌ലി നേടിയത്. ഇതോടെ ഒരു തകർപ്പൻ റെക്കോർഡ് സ്വന്തമാക്കാനും വിരാടിന് സാധിച്ചു. ഐസിസിയുടെ ഏകദിന ടൂർണമെന്റുകളിൽ ഏറ്റവും കൂടുതൽ തവണ 50+ സ്‌കോറുകൾ നേടുന്ന താരമായാണ് കോഹ്‌ലി മാറിയത്. 24 തവണയാണ് 50+ സ്‌കോറുകൾ നേടിയിട്ടുള്ളത്.

മത്സരത്തിൽ ഓസ്‌ട്രേലിയയെ നാല് വിക്കറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്.  ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഓസ്‌ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്ത് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49.3 ഓവറിൽ 264 റൺസിന്‌ പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 11 പന്തുകയും നാല് വിക്കറ്റുകളും ബാക്കിനിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാറശ്ശാലയിൽ കാർ ഡോറിൽ ബൈക്കിടിച്ച് അപകടം: 18-കാരന് ദാരുണാന്ത്യം

Kerala
  •  13 hours ago
No Image

പുതിയ പോപ്പിനെ തിരഞ്ഞെടുത്തു; ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആര് ആയിരിക്കും ? പേര് ഉടൻ വെളിപ്പെടുത്തും

International
  •  13 hours ago
No Image

ഇന്ത്യയുടെ തിരിച്ചടി: ലാഹോറിൽ ആക്രമണം, പാകിസ്ഥാൻ നഷ്ടം സമ്മതിച്ചു

National
  •  13 hours ago
No Image

കറന്റ് അഫയേഴ്സ്-08-05-2025

PSC/UPSC
  •  14 hours ago
No Image

നിപ്പാ വൈറസ്: കരുതലോടെ നേരിടാം, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

Kerala
  •  14 hours ago
No Image

പാക് ഡ്രോണുകളും മിസൈലുകളും നിലം തൊടും മുന്നേ അടിച്ചിട്ട എസ്-400 എന്ന 'സുദർശന ചക്രം' 

National
  •  14 hours ago
No Image

കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർ ശ്രദ്ധിക്കുക: ലഗേജ് പരിധി, കർശന നിയന്ത്രണം

Kerala
  •  14 hours ago
No Image

പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു; ജമ്മുവിൽ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനം നിർത്തിവച്ചു

International
  •  15 hours ago
No Image

നിപ വൈറസ്: മാസ്ക് നിർബന്ധം, മലപ്പുറത്ത് മൂന്ന് പ്രദേശങ്ങൾ കോൺടൈൻമെന്റ് സോണിൽ

Kerala
  •  15 hours ago
No Image

ടിക് ടോക്ക് വീഡിയോയ്‌ക്കായി ഡോർബെൽ പ്രാങ്ക് ചെയ്ത 18 കാരനായ യുവാവിനെ വീട്ടുടമ വെടിവെച്ച് കൊലപ്പെടുത്തി

International
  •  15 hours ago