HOME
DETAILS

ഫുട്ബോളിൽ അങ്ങനെയൊരു താരം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല: മാഴ്സലൊ

  
Web Desk
March 05 2025 | 14:03 PM

Marcelo talks about cristaino ronaldo and lionel messi

രണ്ട് പതിറ്റാണ്ടുകളായി ഫുട്ബോൾ ലോകത്ത് ശക്തമായ ആധിപത്യം പുലർത്തുന്ന ഇതിഹാസതാരങ്ങളാണ് ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. ഇവരിൽ ആരാണ് ഏറ്റവും മികച്ച താരം എന്നുള്ളത് എല്ലാക്കാലത്തും സജീവമായി നിലനിൽക്കുന്ന ചർച്ചാവിഷയമാണ്. ഇപ്പോൾ ഈ വിഷയത്തിൽ തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ് റയൽ മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച ഇതിഹാസതാരങ്ങളിൽ ഒരാളായ മാഴ്സലൊ. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും മികച്ചൊരു താരം ഉണ്ടെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും  ഇരുവരുടെയും മത്സരം നേരിട്ട് കാണാൻ കഴിഞ്ഞത് ഭാഗ്യമായി കരുതണം എന്നുമാണ് മാഴ്സലൊ പറഞ്ഞത്. ലാ റെവുൽറ്റക്ക്‌ നൽകിയ അഭിമുഖത്തിലാണ് മാഴ്സലൊ ഇക്കാര്യം പറഞ്ഞത്. 

'ചരിത്രത്തിലെ ഏറ്റവും മികച്ച താരമോ? അങ്ങനെയൊരാൾ ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. ക്രിസ്റ്റ്യാനോയുടെയും മെസിയുടെയും കാലഘട്ടത്തിൽ ഫുട്ബോൾ കളിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ ഭാഗ്യവാന്മാരാണ്. ഇരുവരെയും താരതമ്യം ചെയ്യുന്നത് എനിക്കിഷ്ടമല്ല. അവർ രണ്ട് പേരും അവിശ്വസനീയമായിരുന്നു. ഇവരോടൊപ്പം കളിക്കാൻ സാധിച്ചതിൽ ഞാൻ ഭാഗ്യവാനാണ്. മെസി രണ്ട് ഗോളുകൾ നേടുമ്പോൾ റൊണാൾഡോ മൂന്ന് ഗോൾ നേടും. പിന്നീട് മെസി നാല് ഗോളുകൾ നേടാൻ ആഗ്രഹിക്കും. പലരും ഇവരെ താരതമ്യം ചെയ്യാൻ ആഗ്രഹിക്കുന്നു. എന്നാൽ എല്ലാവരും ഇവരുടെ കളികൾ ആസ്വദിക്കാൻ മറക്കുകയാണ്,' മാഴ്സലൊ പറഞ്ഞു.

നിലവിൽ അമേരിക്കൻ ക്ലബ് ഇന്റർ മയാമിക്ക് വേണ്ടിയാണ് മെസി കളിക്കുന്നത്. മയാമിക്കൊപ്പം മിന്നും പ്രകടനമാണ് മെസി നടത്തിക്കൊണ്ടിരിക്കുന്നത്. 36 ഗോളുകളും 20 അസിസ്റ്റുകളും ആണ് മെസി ഇന്റർ മയാമിക്ക് വേണ്ടി നേടിയത്. മെസിയുടെ വരവോടെ ഇന്റർ മയാമി ലീഗിൽ മിന്നും പ്രകടനമായിരുന്നു നടത്തിയിരുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തിൽ ആണ് മയാമി സ്വന്തമാക്കിയത്.

 റൊണാൾഡോ സഊദി പ്രൊ ലീഗ് ക്ലബായ അൽ നസറിന്റെ താരവുമാണ്. റൊണാൾഡോ 2023ൽ ആയിരുന്നു സഊദി ഫുട്ബോളിന്റെ ഭാഗമായത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നുമാണ്  റൊണാൾഡോ അൽ നസറിലേക്ക് എത്തിയത്. റൊണാൾഡോക്ക് പിന്നാലെ യൂറോപ്പ്യൻ അധ്യായങ്ങൾക്ക് വിരാമമിട്ടുകൊണ്ട് പല സൂപ്പർതാരങ്ങളും സഊദിയുടെ മണ്ണിൽ എത്തിയിരുന്നു. അൽ നസറിന് വേണ്ടി ഇക്കാലയളവിലെല്ലാം തകർപ്പൻ ഫോമിലാണ് റൊണാൾഡോ കളിച്ചുകൊണ്ടിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാനില്‍ എറ്റവും കൂടൂതൽ ഗൂഗിള്‍ സെർച്ച് ചെയ്ത വാക്ക് ഇതാണ്

International
  •  2 days ago
No Image

ബുംറയല്ല, ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റൻ മറ്റൊരു സൂപ്പർതാരം; റിപ്പോർട്ട്

Cricket
  •  2 days ago
No Image

ഇന്ത്യ-പാക് സംഘർഷം: റദ്ദാക്കിയത് 600 വിമാന സർവ്വീസുകൾ; വിമാനങ്ങളെല്ലാം ഒരേ റൂട്ടിൽ, ഗൾഫ് മേഖലകളിലേക്ക് വ്യോമ തിരക്കും വർദ്ധിക്കുന്നു

Saudi-arabia
  •  2 days ago
No Image

സഊദിയിൽ തൊഴിലാളികൾക്ക് പ്രത്യേക ‘ഫിറ്റ്‌നസ്സ്’ പരിശോധന ഏർപ്പെടുത്തുന്നു; തൊഴിൽ മേഖലയിൽ പ്രവാസികൾക്ക് തിരിച്ചടിയായേക്കും

Saudi-arabia
  •  2 days ago
No Image

കശ്മീരിൽ സുരക്ഷാ ജാഗ്രത വർദ്ധിപ്പിച്ചു; സ്‌കൂളുകൾ അടച്ചിടും, ശ്രീനഗർ വിമാനത്താവളവും താത്കാലികമായി അടയ്ക്കും

National
  •  2 days ago
No Image

ഓപ്പറേഷൻ സിന്ദൂർ: കേന്ദ്ര സർക്കാർ വിശദമാക്കിയ പത്ത് പ്രധാന കാര്യങ്ങൾ

National
  •  2 days ago
No Image

യുഗാന്ത്യം....രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു

Cricket
  •  2 days ago
No Image

ജാഗ്രത; തീവ്രമായ മഴ മുന്നറിയിപ്പ്; തിരുവനന്തപുരത്തടക്കം നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  2 days ago
No Image

'ഇനി ആക്രമിച്ചാൽ കനത്ത തിരിച്ചടി'; പാകിസ്ഥാന് കർശനമായ മുന്നറിയിപ്പ് നൽകി ഇന്ത്യ, സൈനിക കേന്ദ്രങ്ങൾ വരെ ലക്ഷ്യമിടും

National
  •  2 days ago
No Image

28 പന്തിൽ സെഞ്ച്വറി നേടിയവനെ കളത്തിലിറക്കി ചെന്നൈ; കൊൽക്കത്തക്കെതിരെ തീപാറും

Cricket
  •  2 days ago