HOME
DETAILS

ചരിത്രമുറങ്ങുന്ന മദീനയിലെ അല്‍ ഖലാ പള്ളിയുടെ നവീകരണം ആരംഭിച്ചു

  
March 05 2025 | 15:03 PM

Renovation of Al Qala Mosque in Madinah has started

റിയാദ്: മഹത്തായ സംസ്‌കൃതിയുടെ ഈറ്റില്ലമാണ് സഊദി അറേബ്യ. ലോകമെങ്ങും ദിവ്യചെതന്യത്തിന്റെയും ആത്മപ്രകാശത്തിന്റെയും പ്രകീര്‍ത്തനങ്ങള്‍ മുഴങ്ങുന്ന റമദാനില്‍ മദീനയിലുടനീളമുള്ള പള്ളികള്‍ നവീകരിക്കാന്‍ സഊദി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന മദീനയിലെ മസ്ജിദുല്‍ഖലായും ഇതില്‍ ഉള്‍പ്പെടുന്നു.

മദീനയുടെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള അല്‍ഹിനാക്കിയ പട്ടണത്തിലുടനീളമുള്ള ചരിത്രപ്രസിദ്ധമായ പള്ളികളുടെ നവീകരണ പദ്ധതി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദ്ദേശപ്രകാരം രാജ്യത്തിന്റെ ഇസ്‌ലാമിക പൈതൃകം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപ്പിലാക്കുന്നത്.

മദീനയുടെ ചരിത്രപരമായ വാസ്തുവിദ്യാ ശൈലിയില്‍ ഖലാ പള്ളി നവീകരിക്കുന്നതിനാണ് പദ്ധതി. 181.75 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പള്ളി 263.55 ചതുരശ്ര മീറ്ററായി വികസിപ്പിക്കും.

ചുറ്റുമുള്ള മാനുഷിക, സാംസ്‌കാരിക, ബൗദ്ധിക ചുറ്റുപാടുകളെ രൂപപ്പെടുത്തുന്നതില്‍ ചരിത്രപരവും സാമൂഹികവും സാംസ്‌കാരികവുമായി വഹിച്ച പ്രാധാന്യം കണക്കിലെടുത്ത്, പുനരുജ്ജീവിപ്പിക്കുന്നതിനായി പദ്ധതി ലക്ഷ്യമിടുന്ന പള്ളികളുടെ പട്ടികയില്‍ ഖലാ പള്ളിയും ഉള്‍പ്പെടുത്തുമെന്ന് സഊദി പ്രസ് ഏജന്‍സി മാര്‍ച്ച് 3 തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കളിമണ്ണ്, മരത്തടി തുടങ്ങിയ പ്രകൃതിദത്ത വസ്തുക്കള്‍ ഉപയോഗിച്ച് പള്ളി അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ പുനര്‍നിര്‍മിക്കും. പ്രാദേശിക പരിസ്ഥിതിക്കും ചൂടുള്ള മരുഭൂമിയിലെ കാലാവസ്ഥയ്ക്കും അനുയോജ്യമായ അതുല്യമായ നിര്‍മ്മാണ സാങ്കേതിക വിദ്യകള്‍ സംയോജിപ്പിച്ചായിരിക്കും പള്ളിയുടെ നിര്‍മ്മാണം.

പൈതൃക പുനരുദ്ധാരണത്തില്‍ വൈദഗ്ദ്ധ്യം നേടിയ സഊദി അറേബ്യന്‍ കമ്പനികളും എഞ്ചിനീയര്‍മാരുമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. 2018ല്‍ രാജ്യത്തുടനീളമുള്ള 10 പ്രദേശങ്ങളിലായി 30 പള്ളികള്‍ പുനരുദ്ധരിച്ചിരുന്നു. ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പിലാക്കാനൊരുങ്ങുന്നത്.

Renovation of Al Qala Mosque in Madinah has started


 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ നിന്നും പണം കണ്ടെത്തിയ സംഭവം; യശ്വന്ത് വര്‍മ്മയ്‌ക്കെതിരായ ആരോപണങ്ങള്‍ സ്ഥിരീകരിച്ച് മൂന്നംഗ പാനല്‍, പ്രതികരണം തേടി ചീഫ് ജസ്റ്റിസ്

National
  •  a day ago
No Image

കാളത്തോട് നാച്ചു കൊലക്കേസ്: ആറ് പ്രതികളും കുറ്റക്കാര്‍, ശിക്ഷാവിധി 12ന്

Kerala
  •  a day ago
No Image

രാജ്യത്ത് യാചകർ പതിനായിരത്തിൽ താഴെയെന്ന് കേന്ദ്രം; പത്തു വര്‍ഷം കൊണ്ട് കണക്കുകളില്‍ കുറഞ്ഞത് മൂന്നര ലക്ഷത്തിലധികം യാചകര്‍

National
  •  a day ago
No Image

ക്യാംപും ടെര്‍മിനലും ഒരുങ്ങി; തീര്‍ഥാടകര്‍ നാളെ കരിപ്പൂരിലെത്തും

Kerala
  •  a day ago
No Image

കെ.എസ്.ആര്‍.ടി.സിയില്‍ 143 പുതിയ ബസുകള്‍; ചെലവ് 63 കോടി രൂപ

Kerala
  •  a day ago
No Image

പി. സരിൻ വിജ്ഞാനകേരളം ഉപദേശകൻ; മാസ ശമ്പളം 80,000 രൂപ 

Kerala
  •  a day ago
No Image

വിദൂര വിദ്യാഭ്യാസത്തില്‍ സർവകലാശാലകൾ പലവഴിക്ക്; വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ നിര്‍ത്താതെ കേരള, എം.ജി, കണ്ണൂര്‍ യൂനിവേഴ്‌സിറ്റികള്‍

Kerala
  •  a day ago
No Image

കെ.പി.സി.സി നേതൃമാറ്റം; പുതിയ പേരുകളോട് വിമുഖത പ്രകടിപ്പിച്ച് മുതിര്‍ന്ന നേതാക്കൾ

Kerala
  •  a day ago
No Image

പ്രശാന്തിന്റെ സസ്‌പെൻഷൻ നീട്ടി; 6 മാസം കൂടി പുറത്ത്

Kerala
  •  a day ago
No Image

തെരുവുനായകളുടെ വന്ധ്യകരണത്തിന് മൊബൈല്‍ എ.ബി.സി യൂനിറ്റ്; നീക്കം പ്രാദേശിക എതിര്‍പ്പുകള്‍ മറികടക്കാന്‍

Kerala
  •  a day ago