HOME
DETAILS

ഇത് സഊദി ലീഗല്ല, റൊണാൾഡോയുടെ ലീഗ്! അമ്പരിപ്പിക്കുന്ന കണക്കുകളിൽ ഞെട്ടി ഫുട്ബോൾ ലോകം

  
March 05 2025 | 15:03 PM

cristaino ronaldo great impact in Saudi pro league

റിയാദ്: 2023ലാണ് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ സഊദി പ്രൊ ലീഗ് ക്ലബായ അൽ നസറിലെത്തുന്നത്. റൊണാൾഡോയുടെ വരവോടെ സഊദി ലീഗിൽ ഒരുപാട് മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. പോർച്ചുഗീസ് ഇതിഹാസത്തിന്റെ കടന്നുവരവോടെ സഊദി ഫുട്ബോളിന് ലോക ഫുട്ബോളിൽ കൃത്യമായ ഒരു മേൽവിലാസം സൃഷ്ടിച്ചെടുക്കാൻ സാധിച്ചിരുന്നു. ഇപ്പോഴിതാ റൊണാൾഡോയുടെ വരവോടെ സഊദി ലീഗിന്റെ വരുമാനത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ലീഗിന്റെ വരുമാനം ഏകദേശം 620 ശതമാനമായി ഉയർന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നുമായിരുന്നു റൊണാൾഡോ അൽ നസറിലേക്ക് കൂടുമാറിയത്.  റൊണാൾഡോക്ക് പുറമേ യൂറോപ്പ്യൻ ക്ലബ്ബുകളിലെ വമ്പൻ താരനിര സൗദിയിലേക്ക് ചേക്കേറിയിരുന്നു. കരിം ബെൻസിമ, നെയ്മർ, സാദിയോ മാനെ, റിയാദ് മെഹറസ്, റോബർട്ടോ ഫിർമീഞ്ഞോ തുടങ്ങിയ പ്രധാന താരങ്ങളും സഊദിയിലേക്ക് മാറിയിരുന്നു. റൊണാൾഡോ നിലവിൽ അൽ നസറിൽ തകർപ്പൻ പ്രകടനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സഊദി ക്ലബ്ബിനൊപ്പമുള്ള റൊണാൾഡോയുടെ കരാർ 2026ലാണ് അവസാനിക്കുന്നത്. അടുത്തിടെയാണ് റൊണാൾഡോ ടീമിനൊപ്പമുള്ള കരാർ പുതുക്കിയത്. 

കഴിഞ്ഞ വർഷം സഊദി ലീഗിലെ വിദേശ താരങ്ങളുടെ ട്രാൻസ്ഫർ നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തിയിരുന്നു. ആദ്യം ഓരോ ക്ലബ്ബുകൾക്കും എട്ട് വിദേശ താരങ്ങളെ സൈൻ ചെയ്യാൻ അവസരമുണ്ടായിരുന്നു എന്നാൽ കഴിഞ്ഞ വർഷം ജനുവരിയോടെ ഇതിൽ മാറ്റം വരുകയും 10 വിദേശ താരങ്ങളെ ടീമിലെത്തിക്കാൻ അവസരം ലഭിക്കുകയും ചെയ്തു. എന്നാൽ ഈ 10 താരങ്ങളിൽ എട്ട് താരങ്ങളും 2003ന് ശേഷം ജനിച്ചവർ ആയിരിക്കണമെന്ന് നിർബന്ധമുണ്ട്. കൂടുതൽ പ്രായമുള്ള വിദേശ താരങ്ങൾ ലീഗിലേക്ക് എത്തുന്നതിനു പകരം ഫുട്ബോളിലെ ഭാവി യുവതാരങ്ങളെ കൂടുതൽ ആകർഷിക്കാനാണ് സഊദി ലീഗ് ശ്രമിക്കുന്നത്. 

നിലവിൽ സഊദി പ്രൊ ലീഗിൽ ഒന്നാം സ്ഥാനത്തുള്ളത് അൽ ഇത്തിഹാദാണ്‌. 23 മത്സരങ്ങളിൽ നിന്നും 18 വിജയവും മൂന്ന് തോൽവിയും രണ്ട് സമനിലയുമായി 57 പോയിന്റാണ് അൽ ഇത്തിഹാദിനുള്ളത്. 51 പോയിന്റുമായി അൽ ഹിലാൽ രണ്ടാം സ്ഥാനത്തും 50 പോയിന്റോടെ അൽ ഖാദിസിയ എഫ്‌സി മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്. റൊണാൾഡോയുടെ അൽ നസർ 47 പോയിന്റുമായി നാലാം സ്ഥാനത്തുമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭര്‍ത്താവിനെ വിഷം കൊടുത്ത് കൊന്ന് ചാണകക്കുഴിയില്‍ കുഴിച്ചിട്ടു; കടുവ ആക്രമിച്ചെന്ന് കള്ളക്കഥയുണ്ടാക്കി; 15 ലക്ഷം നഷ്ടപരിഹാരത്തിന് ഭാര്യയുടെ ക്രൂരത; ഒടുവില്‍ അറസ്റ്റ്

National
  •  a day ago
No Image

കൊല്ലപ്പെട്ട വലതുപക്ഷ പ്രചാരകന്‍ ചാര്‍ളി കിര്‍ക്കിന് പരമോന്നത സിവിലിയന്‍ ബഹുമതി സമ്മാനിക്കും: ഡൊണാള്‍ഡ് ട്രംപ്

International
  •  a day ago
No Image

സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങുന്നതിനിടെ ഡോറില്‍ ഡ്രസ് കുടുങ്ങി; മൂന്നാം ക്ലാസുകാരിയെ അരക്കിലോമീറ്ററോളം വലിച്ചിഴച്ചു ബസ് നീങ്ങി; ഗുരുതര പരിക്ക്

Kerala
  •  a day ago
No Image

ജോയൽ, കൊലക്കേസിൽ ഒന്നാം പ്രതി: അടൂരിലെ ഡിവൈഎഫ്ഐ നേതാവിന്റെ മരണത്തിൽ പ്രതികരണവുമായി സിപിഎം

Kerala
  •  a day ago
No Image

യുഎസുമായുള്ള സുരക്ഷാ പങ്കാളിത്തം പുനഃപരിശോധിക്കുന്നുവെന്ന വാർത്തകൾ തള്ളി ഖത്തർ

qatar
  •  a day ago
No Image

വിഴിഞ്ഞത്ത് നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് കബ്ര; പട്രോളിങ് ശക്തമാക്കി

Kerala
  •  a day ago
No Image

ഫ്രാന്‍സില്‍ മുസ്‌ലിം പള്ളികള്‍ക്ക് മുന്നില്‍ പന്നിത്തലകള്‍ കൊണ്ടിട്ട സംഭവം; വംശീയ ആക്രമണത്തില്‍ അപലപിച്ച് ഭരണകൂടം; വിദേശ ഇടപെടലുണ്ടായെന്ന് സംശയം

International
  •  a day ago
No Image

ഞങ്ങളുടെ മണ്ണില്‍ വെച്ച് ഹമാസ് അംഗങ്ങളെ ലക്ഷ്യം വെച്ചാല്‍ നിങ്ങളെ കാത്തിരിക്കുന്നത് വിനാശകരമായ പ്രത്യാഘാതങ്ങള്‍; കടുത്ത മുന്നറിയിപ്പുമായി ഈജിപത്

International
  •  a day ago
No Image

'നേപ്പാൾ പ്രക്ഷോഭം അണ്ണാ ഹസാരെ-കെജ്‌രിവാൾ സമരത്തെ ഓർമിപ്പിക്കുന്നു'; കോൺഗ്രസ് നേതാവ്

National
  •  a day ago
No Image

നേപ്പാളില്‍ ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് കുല്‍മാന്‍ ഗിസിംങ്ങും; പിന്തുണ അറിയിച്ച് ജെന്‍ സി പ്രക്ഷോഭകര്‍

International
  •  a day ago