മുക്കം മിനി സിവില്‍ സ്റ്റേഷന് പ്രവര്‍ത്തനസജ്ജമാക്കും: കലക്ടര്‍
മുക്കം: അടിയന്തരമായി യോഗം വിളിച്ചുചേര്‍ത്ത് മുക്കം മിനി സിവില്‍ സ്റ്റേഷന് പ്രവര്‍ത്തനസജ്ജമാക്കുമെന്ന് ജില്ലാ കലക്ടര്‍ യു.വി .ജോസ്.
മുസ്ലിം യൂത്ത് ലീഗ് നേതാക്കള്‍ കലക്ടറെ കണ്ടു നടത്തിയ ചര്‍ച്ചയിലാണ് കാര്യമറിയിച്ചത്. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് നാല് കോടി രൂപ ചെലവില്‍ മുക്കം അഗസ്ത്യന്മുഴിയില് നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വര്‍ഷമാകാറായിട്ടും ഇനിയും പ്രവര്‍ത്തന സജ്ജമാക്കിയിട്ടില്ല.
മുക്കത്തെ സര്‍ക്കാര്‍ ഓഫിസുകള്‍ ഒരു കുടക്കീഴില് സജ്ജീകരിക്കുക എന്ന ഏറെ കാലത്തെ ആവശ്യമാണ് ഭൗതിക സൗകര്യങ്ങള്‍ ഒരുക്കിയിട്ടും യാഥാര്‍ഥ്യമാകാതെ കിടക്കുന്നത്.
ഈ സാഹചര്യത്തില്‍ ഓഫിസുകള്‍ മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റുന്നതിന് അടിയന്തര പ്രാധാന്യത്തോടെ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.ജി മുഹമ്മദിന്റെയും ജില്ലാ സെക്രട്ടറി എം.ടി സൈത് ഫസലിന്റെയും നേതൃത്വത്തില്‍ യൂത്ത് ലീഗ് മുക്കം മുനിസിപ്പല്‍, കാരശ്ശേരി പഞ്ചായത്ത് നേതാക്കള്‍ കലക്ടറെ കണ്ടത്.
ചര്‍ച്ചയില്‍ ഷരീഫ് വെണ്ണക്കോട്, എം.കെ യാസര്‍, ശിഹാബ് കറുത്തപറമ്പ് ,യു.കെ ജംഷിദ്, റഹൂഫ് കൊളക്കാടന്‍, ഷബി റലി തെച്യാട്, പി. മുഹമ്മദലി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."