വാക്കും, പ്രവര്‍ത്തിയും ഒന്നായിരിക്കുന്നതാണ് ഉചിതം: ശ്രീരാം വെങ്കിട്ടരാമന്‍
മട്ടാഞ്ചേരി: വാക്കും, പ്രവര്‍ത്തിയും ഒന്നായിരിക്കുന്നതാണ് ഉചിതമെന്ന് ഇടുക്കി, ദേവികുളം മുന്‍ സബ് കളക്ടര്‍ ശ്രീരാം വെങ്കിട്ടരാമന്‍ അഭിപ്രായപ്പെട്ടു.
കൊച്ചിന്‍ കോളേജ് അലൂംനി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ഫോര്‍ട്ടുകൊച്ചി കടപ്പുറം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അടക്കമുള്ള സേവനങ്ങള്‍ നടത്തുമ്പോള്‍ അത് പൂര്‍ണ്ണതയിലെത്തിക്കുവാന്‍ സംഘടനകള്‍ക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. അസോസിയേഷന്‍ പ്രസിഡന്റ് തോമസ്.ജെ.വയലാട്ട് അധ്യക്ഷത വഹിച്ചു.
കൊച്ചി നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈനി മാത്യു ,കൗണ്‍സിലര്‍ സനീഷ അജീബ്, സെകട്ടറിയും കസ്റ്റംസ് അസി.കമ്മീഷണറുമായ ടി.പി.സലീംകുമാര്‍, കൊച്ചിന്‍ കോളേജ്മുന്‍ പ്രിന്‍സിപ്പാള്‍ ഡോ: രാജഗോപാല്‍ , അനിത തോമസ് എന്നിവര്‍ സംസാരിച്ചു.നൂറു കണക്കിന് പൂര്‍വ വിദ്യാര്‍ത്ഥികളാണ് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്.
കോളേജിന്റെ ഗോള്‍ഡണ്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 13ന് ഗോള്‍ഡണ്‍ റണ്‍നടത്തും .മട്ടാഞ്ചേരി അസി.പൊലീസ് കമ്മീഷണര്‍ എസ്.വിജയന്‍ റണ്‍ ഫ്‌ലാഗ് ഓഫ് ചെയ്യും.
14 ന് രക്ത ദാന ക്യാമ്പും നടക്കും.15 ന് ഒരുവട്ടം കൂടി എന്ന പേരില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടക്കും.
വിരമിച്ച അധ്യാപകരെ ഗുരു വന്ദനം പരിപാടിയിലൂടെ ആദരിക്കും. വിവിധ കലാപരിപാടികളും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."