HOME
DETAILS
MAL
ഹെല്‍മറ്റില്ലാതെ യാത്ര: പ്രിയങ്കാ ഗാന്ധിയുമായി സ്‌കൂട്ടറില്‍ പറന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന് 6100 രൂപ പിഴ
backup
December 29 2019 | 14:12 PM
ലഖ്‌നോ: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെയും കൊണ്ട് സ്‌കൂട്ടറില്‍ ഹെല്‍മറ്റില്ലാതെ സഞ്ചരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന് 6100 രൂപ പിഴ. ശനിയാഴ്ചയാണ് സംഭവം നടന്നത്.
മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ എസ്.ആര്‍ ദാരാപുരിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട പ്രിയങ്കയെ വഴിയില്‍ പൊലിസ് തടയുകയായിരുന്നു. ഇതോടെ കാറില്‍ നിന്ന് ഇറങ്ങിയ പ്രിയങ്ക പ്രവര്‍ത്തകന്റെ സ്‌കൂട്ടറില്‍ യാത്ര തുടര്‍ന്നു. എന്നാല്‍ ഇതും തടഞ്ഞതോടെ പ്രിയങ്ക നടന്നുപോവുകയായിരുന്നു.
@priyankagandhi hops on to a two wheeler - this is what cong leaders need to do more .... pic.twitter.com/t7RwMgpikt
— pallavi ghosh (@_pallavighosh) December 28, 2019
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."