മെട്രോ അനുബന്ധ നിര്‍മാണം ഇഴയുന്നു; ഗതാഗത കുരുക്കഴിക്കാന്‍ നടപടിയില്ല
ആലുവ: നഗരത്തിലെ മെട്രോ അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞു നീങ്ങുന്നതോടെ ആലുവ നഗരം ഗതാഗതകുരുക്കിലായിട്ടും നടപടിയെടുക്കാതെ അധികൃതര്‍.
ആലുവ നഗരത്തിലെ രൂക്ഷമായ ഗതാഗത കുരുക്കിന് കാരണമായ മെട്രോ അനുബന്ധ നിര്‍മാണം വേഗത്തിലാക്കുവാന്‍ നടപടിയെടുക്കാതെ കൈ മലര്‍ത്തുകയാണ് പോലീസും ജനപ്രതിനിധികളും ആലുവ ബൈപാസ് മെട്രോ സ്റ്റേഷന് അനുബന്ധമായി നിര്‍മിക്കുന്ന ടിക്കറ്റ് കൗണ്ടര്‍ നിര്‍മാണമാണ് ഇഴയുന്നത്.
മെട്രോ സ്റ്റേഷന് ഉദ്ഘാടനം കഴിഞ്ഞ് ഒന്നര മാസമായിട്ടും ബൈപാസില്‍ എന്‍.എച്ച്ന് കറുകെ നിര്‍മിക്കുന്ന കൗണ്ട റിന്റെ രണ്ട് തൂണുകളുടെ പൈലിങ് നിര്‍മാണം മാത്രമാണ് പൂര്ത്തീകരിക്കവാനായിട്ടുള്ളത്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എന്‍.എച്ച് റോഡിന്റെ പകുതി ബാരിക്കേഡുണ്ടാക്കി അടച്ചതാണ് നഗരത്തിലെ ഗതാഗത കുരുക്കിന്റെ പ്രധാന കാരണം.
ഈ ഭാഗത്തെ ബാരിക്കേഡ് നിര്‍മ്മാണവും, റോഡിന്റെ വീതിക്കു റവും നഗരത്തെ ഗതാഗതക്കുരുക്കില്‍ അകപ്പെടുത്തുമ്പോഴും പകരം സംവിധാനങ്ങളൊരുക്കുവാനോ, മെട്രോ അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുവാനോ അധികൃതര്‍ക്കായിട്ടില്ല.
നഗരത്തിലെ ഗതാഗതകക്ക് അനുദിനം വര്‍ധിക്കുമ്പോഴും ട്രാഫിക്ക് അഡ്വൈ യ് സറി ബോര്‍ഡ് യോഗം ചേരുവാനോ തീരുമാനങ്ങളെടുക്കുവാനോ ഒരു ശ്രമവും ഉദ്യോഗസ്ഥരുടെയോ, ജനപ്രതിനിധികളുടേയോ ഭാഗത്ത് നിന്നും ഒരു ശ്രമവും നടക്കുന്നില്ലെന്നാണ് ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."