കേരളത്തിലെ ആദ്യത്തെ എ.ടി.എം മോഡല്‍ ശുദ്ധജല വിതരണ പദ്ധതിക്ക് ഇന്ന് തുടക്കമാകും
അഗളി: കേരളത്തിലെ ആദ്യത്തെ എ.ടി.എം മോഡല്‍ ശുദ്ധജല വിതരണ പദ്ധതിക്ക് ഇന്ന് തുടക്കമാകും. ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷനും ഷോളയൂര്‍ പഞ്ചായത്തും സംയുക്തമായി കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ സി.എസ്.ആര്‍ പദ്ധതി പ്രകാരം 38 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച ആര്‍.ഒ.പ്ലാന്റും അനുബന്ധ വിതരണ സംവിധാനവുമാണ് പ്രവര്‍ത്തനസജ്ജമായത്. ഷോളയൂര്‍ പഞ്ചായത്തിലെ സാമ്പാര്‍കോട് ഊരില്‍ സ്ഥാപിച്ചിട്ടുള്ള ആര്‍.ഒ പ്ലാന്റില്‍ ശിരുവാണിപ്പുഴയില്‍ നിന്നും വെള്ളമെത്തിച്ച് മണിക്കൂറില്‍ അയ്യായിരം ലിറ്റര്‍ വെള്ളം ശുദ്ധികരിക്കുകുന്നതാണ് പദ്ധതി. ശുദ്ധീകരിച്ച വെള്ളം ആദ്യഘട്ടത്തില്‍ നാലിടങ്ങളിലായി സ്ഥാപിട്ടുള്ള എ.ടി.എം മോഡല്‍ സംവിധാനം വഴി വിതരണം ചെയ്യും. ഒരാള്‍ക്ക് ഒരു ദിവസം 20 ലിറ്റര്‍ ശുദ്ധമായ കുടിവെള്ളമാണ് ലഭിക്കുക. ഇതിനായി റീച്ചാര്‍ജ് ചെയ്ത് ഉപയോഗിക്കാവുന്ന തരത്തിലുള്ള എ.ടി.എം കാര്‍ഡും ല്യമാക്കും. ആദിവാസി വിഭാഗക്കാര്‍ ലിറ്ററിന് 25 പൈസയും അല്ലാത്തവര്‍ അമ്പത് പൈസയുമാണ് നല്‍കേണ്ടത്. ഇങ്ങനെ ലഭിക്കുന്ന പണം പദ്ധതിയുടെ നടത്തിപ്പ് ചിലവുകള്‍ക്കായി ഉപയോഗിക്കും. സാമ്പാര്‍കോട്, വട്ടലക്കി, കോട്ടത്തറ, ആനക്കട്ടി എന്നീ ഊരുകളിലാണ് ആദ്യഘട്ടത്തില്‍ വിതരണം നടത്തുക. കൂടാതെ മട്ടത്ത്ക്കാട് സ്‌കൂള്‍, കോട്ടത്തറ സ്‌കൂള്‍, ആരോഗ്യമാത ജംഗ്ഷന്‍ എന്നിവടങ്ങളില്‍ സൗജന്യമായി വിതരണ സംവിധാനമൊരുക്കും. ഇത്തരം വിതരണ യൂണിറ്റുകളില്‍ ആയിരം ലിറ്ററാണ് സംഭരണ ശേഷി. ഇതിലെ വെള്ളത്തിന്റെ ഉപയോഗം ഒരു മൊബൈല്‍ ആപ്പ് വഴി നിരീക്ഷിക്കാനാകും. നൂറ് ലിറ്ററില്‍ താഴെ വെള്ളമെത്തിയാല്‍ മൊബൈല്‍ അലാറം മുഴക്കി മുന്നറിയിപ്പ് നല്‍കും. അതിനുസരിച്ച് പ്രത്യേകം സജ്ജീകരിച്ച വാഹനത്തില്‍ വെള്ളമെത്തിച്ച് ഓരോ വിതരണ കേന്ദ്രവും നിറക്കു. പഞ്ചായത്തിന്റെ കീഴില്‍ ശാന്തിയുമായി ചേര്‍ന്ന് പ്രത്യേകം രൂപികരിച്ചിട്ടുള്ള കമ്മിറ്റിക്കാണ് നടത്തിപ്പ് ചുമതല. അടുത്ത മാര്‍ച്ച് 31നകം 20 ഊരുകളിലേക്ക് വിതരണം വ്യാപിപ്പിക്കുമെന്ന് ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ ഡയറക്ടര്‍ ഉമാ പ്രേമന്‍ പറഞ്ഞു.
അട്ടപ്പാടിയില്‍ നിലവില്‍ ലഭിക്കുന്ന കുടിവെള്ളം മലിനമായതും ഉപയോഗ്യമല്ലാത്തതുമാണെന്നുമുള്ള നിരവധി പീന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പൈലറ്റ് പ്രൊജക്ടായി ഈ പദ്ധതി നടപ്പിലാക്കുന്നത്. മൂന്ന് കോടി രൂപ ചിലവില്‍ അട്ടപ്പാടിയില്‍ മുഴവുനും പദ്ധതി സ്ഥാപിക്കാനാണ് ലക്ഷ്യം വെക്കുന്നതെന്നും ഉമാ പ്രേമന്‍ പറഞ്ഞു. ഷോളയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രത്തിന രാമമൂര്‍ത്തി, വൈസ് പ്രസിഡന്റ് ഡി. രവി, പഞ്ചായത്ത് സെക്രട്ടറി ഡി. അനില്‍ കുമാര്‍, സ്ഥിരം സമിതി പ്രസിഡന്റുമാരായ ശെല്‍വി ബാലന്‍, മാര്‍ട്ടിന്‍ വാര്‍ത്താ സമ്മേളത്തില്‍ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."