HOME
DETAILS

ജില്ലയില്‍ ഹര്‍ത്താല്‍ ഭാഗികം: കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് കല്ലേറ്

  
backup
December 15 2018 | 07:12 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b9%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-16

പാലക്കാട്: ബി ജെ പി സംസ്ഥാന വ്യാപകമായി നടത്തിയ ഹര്‍ത്താല്‍ ജില്ലയില്‍ ഭാഗികം. പാലക്കാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞ തകര്‍ത്ത സംഭവം ഒഴിച്ചാല്‍ ഹര്‍ത്താല്‍ പൊതുവേ സമാധാനപരമായിരുന്നു. കെ എസ് ആര്‍ ടി സി, സ്വകാര്യബസുകള്‍ ഓടിയില്ല. അതേ സമയം സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറങ്ങി. മെഡിക്കല്‍ സ്റ്റോര്‍ ഒഴികെ എല്ലാ കടകമ്പോളങ്ങളും അടഞ്ഞു കിടന്നു. ഹര്‍ത്താലിനെ തുടര്‍ന്ന് ദൂര ദേശങ്ങളില്‍ നിന്ന് വന്നവര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷനിലും കുടുങ്ങി.
സമീപ പ്രദേശങ്ങളിലുള്ളവരെ പൊലിസ് വാഹനത്തില്‍ വീടുകളിലെത്തിച്ചുവെങ്കിലും ദൂരദിക്കുകളിലേക്ക് പോകേണ്ടവര്‍ക്ക് വൈകീട്ട് ആറ് വരെ ഭക്ഷണം പോലും കിട്ടാതെ റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡിലും നില്‍ക്കുന്നദയനീയകാഴ്ച കാണാമായിരുന്നു. ഇവരാകട്ടെ ഹര്‍ത്താലിനെതിരെ ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി.
സര്‍ക്കാര്‍ ഓഫീസുകളും പൊതുമേഖലാ സ്ഥാപനങ്ങളും കഞ്ചിക്കോട് വ്യവസായ മേഖലയും ഭാഗികമായാണ് പ്രവര്‍ത്തിച്ചത്. ഹര്‍ത്താല്‍ അനുകൂലികള്‍ താലൂക്ക് കേന്ദ്രങ്ങളില്‍ നാമജപ പ്രതിഷേധം നടത്തി. പാലക്കാട് വടക്കന്തറയില്‍ നിന്നാരംഭിച്ച നാമജപ പ്രതിഷേധ ജാഥ ശകുന്തള ജംഗ്ഷനില്‍ സമാപിച്ചു. ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജനങ്ങളെ വലച്ചു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. വാഹനങ്ങള്‍ ഓടിയില്ല' വിവിധ ദേശാകൃത ബാങ്കുകള്‍ പ്രവര്‍ത്തിച്ചിരുന്നെങ്കിലും ഹര്‍ത്താല്‍ അനുകൂലിക് അടപ്പിച്ചു. എന്നാല്‍ സഹകരണ ബാങ്കുകള്‍, നഗരസഭ ഓഫിസും സാധാരണ പോലെ പ്രവര്‍ത്തിച്ചിരുന്നെങ്കിലും ഹാജര്‍ നില കുറവായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ പതിവില്‍ കൂടുതല്‍ തിരക്ക് അനുഭവപെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  7 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  7 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  7 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  7 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  7 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  7 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  7 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  8 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  8 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  8 days ago