മുസ്‌ലിം സ്ത്രീകളെ പ്രകടനങ്ങള്‍ക്ക് വലിച്ചിഴക്കരുത്: എസ്.കെ.ജെ.എം സമ്മേളനം
കൊല്ലം (കെ.ടി.മാനു മുസ്‌ലിയാര്‍ നഗര്‍): സ്ത്രീസുരക്ഷയും സ്വാതന്ത്ര്യവും മുന്നിര്‍ത്തി മുസ്‌ലിം സ്ത്രീകളുടെ പൊതുഇടപെടലുകളില്‍ ഇസ്‌ലാമിക നിബന്ധനങ്ങള്‍ പ്രസക്തമാണെന്നും മതനിലപാടിനു വിരുദ്ധമായി പൊതു നിരത്തുകളില്‍ പ്രകടനങ്ങള്‍ക്കും മാര്‍ച്ചിനും സ്ത്രീകളെ രംഗത്തിറക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സമസ്ത കേരളാ ജംഇയ്യത്തുല്‍ മുഅല്ലമീന്‍ അറുപതാം വാര്‍ഷിക സമ്മേളനം വിലയിരുത്തി. സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളും പീഡനങ്ങളും വ്യാപകമാവുന്ന കാലഘട്ടത്തില്‍ മത നിലപാടുകളുടെ പ്രസക്തി കൂടുതല്‍ ബോധ്യമാവും.
പൊതുപരിപാടിയിലും പ്രകടനങ്ങളിലും അന്യപുരുഷന്‍മാര്‍ക്കിടയില്‍ മുസ്‌ലിം സ്ത്രീകളെ രംഗത്തിറക്കുന്നത് കേരളത്തില്‍ മതനവീകരണ പ്രസ്ഥാനങ്ങളാണ് തുടങ്ങിവച്ചത്. മതത്തിന്റെ മാനദണ്ഡങ്ങളെ അവഗണിക്കുന്ന വിധം ഇത്തരം പ്രവണതകളില്‍ മുസ്‌ലിം സ്ത്രീകള്‍ പങ്കാളികളാവരുതെന്നും മുസ്‌ലിം മത, രാഷ്ട്രീയ സംഘടനകള്‍ നേതൃത്വം നല്‍കരുതെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇന്നലെ രാവിലെ നടന്ന ഫത്‌വാ സെഷനിലാണ് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഭാരവാഹികളായ കെ.കെ ഇബ്‌റാഹീം മുസ്‌ലിയാര്‍ അവതാരകനും പുറങ്ങ് മൊയ്തീന്‍ മുസ്‌ലിയാര്‍ അനുവാദകനുമായി പ്രമേയം അവതരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."