HOME
DETAILS
MAL
വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി എം എം മണി
backup
December 15 2018 | 09:12 AM
തൊടുപുഴ: കേരളത്തില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി എം എം മണി. നിരക്ക് വര്‍ധിപ്പിക്കാനും കുറയ്ക്കാനുമുള്ള അവകാശം സര്‍ക്കാരിനില്ലെന്നും അത് തീരുമാനിക്കുന്നത് റെഗുലേറ്ററി കമ്മീഷനാണെന്നും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മാത്രമെ സര്‍ക്കാരിന് കഴിയു എന്നും മന്ത്രി പറഞ്ഞു. തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇത് സംബന്ധിച്ച് മൂന്നംഗ സമിതി ചര്‍ച്ചനടത്തിവരികയാണ്. പ്രളയക്കെടുതിയുടെ ഭാഗമായി വൈദ്യുതി ബോര്‍ഡിന് 820 കോടി രൂപയുടെ നഷ്ടമാണുണ്ടായിട്ടുള്ളത്.
ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതില്‍ ചരിത്രസംഭവമാകും. പ്രതീക്ഷിക്കുന്നതിന്റെ ഇരട്ടിയിലധികം വനിതകള്‍ മതിലില്‍ അണിചേരും. ഇതു സംബന്ധിച്ച് പ്രതിപക്ഷം നടത്തുന്ന വിവാദങ്ങള്‍ കൂടുതല്‍ വനിതകള്‍ അണിനിരക്കാനേ ഉപകരിക്കു.
കേരളത്തിലെ ക്രിസ്ത്യാനികളുടെ മൊത്തം അവകാശം കെ എം മാണിയും പി ജെ ജോസഫും മുസ്‌ലിം സമുദായത്തിന്റേത് മുനീറും മുസ്‌ലിം ലീഗും ഏറ്റെടുക്കേണ്ടതില്ല. നവോത്ഥാന സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന പരിപാടി സര്‍ക്കാര്‍ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ ചെലവിലല്ല മതില്‍ നിര്‍മിക്കുന്നതെന്നും എം എം മണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."