കുറവിലങ്ങാട് അഭിഷേകാഗ്നി കണ്വന്ഷന് ഒരുക്കങ്ങള്‍ സജീവമായി
കുറവിലങ്ങാട്: എട്ടുനോമ്പാചരണത്തിന് മുന്നോടിയായി മര്‍ത്ത്മറിയം ഫൊറോന ഇടവക ആതിഥ്യമരുളുന്ന രണ്ടാമത് അഭിഷേകാഗ്നി കണ്വന്ഷനുള്ള ഒരുക്കങ്ങള്‍ സജീവമായി. കണ്വന്ഷന് പന്തലിന്റെ കാല്‍നാട്ട് ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍ നിര്‍വഹിച്ചു. 10,000 പേര്‍ക്കിരിക്കാവുന്ന കൂറ്റന്‍ പന്തലിന്റെ നിര്‍മാണത്തിനാണ് തുടക്കമിട്ടത്. സീനിയര്‍ സഹവികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, ജനറല്‍ കണ്‍വീനര്‍ ഫാ. മാത്യു വെങ്ങാലൂര്‍, സഹവികാരിമാരായ ഫാ. ജോര്‍ജ് എട്ടുപറയില്‍, ഫാ. ജോസഫ് കുന്നയ്ക്കാട്ട്, ഫാ. മാത്യു പിണക്കാട്ട് സഹകാര്‍മികരായി.
മാസങ്ങളായി 3094 കുടുംബങ്ങളുള്ള ഇടവകയില്‍ നടക്കുന്ന ആധ്യാത്മികമായ തയാറെടുപ്പുകള്ക്കൊപ്പമാണ് മറ്റ് ക്രമീകരണങ്ങളും സജീവമാക്കിയത്. അട്ടപ്പാടി സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന കണ്വന്ഷന് 27 മുതല്‍ 31 വരെ തിയതികളിലാണ്. കണ്‍വന്‍ഷനായി സേവനം ചെയ്യുന്ന വോളണ്ടിയേഴ്സിന്റെ സമ്മേളനം നടത്തി. ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍ ഉദ്ഘാടനം ചെയ്തു. യോഗപ്രതിനിധികള്‍, കുടുംബകൂട്ടായ്മ ഭാരവാഹികള്‍, പ്രമോഷന് കൗണ്‍സില്‍ അംഗങ്ങള്‍, മുത്തിയമ്മ സര്‍വീസ് ടീം അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ആയിരത്തോളം വരുന്ന വോളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."