ഗാര്‍ഹികാതിക്രമം: പുനരധിവാസ പദ്ധതിക്ക് അപേക്ഷിക്കാം
കോട്ടയം: ഗാര്‍ഹികാതിക്രമങ്ങള്‍ ഉള്‍പ്പെടെ പീഡനത്തിനിരയായ വനിതകളുടെ പുനരധിവാസ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. പീഡനത്തിനിരയായിട്ടുള്ളതും 2011 നവംബര്‍ 24 ന് എഫ്.ഐ.ആര് തയാറാക്കി കോടതിയില്‍ കേസ് നടന്നു വരുന്നതും കേസ് ഒത്തുതീര്പ്പായിട്ടില്ലാത്തതും ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതോ പ്രതിവര്‍ഷം ഒരു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള വനിതകളായിരിക്കണം അപേക്ഷകര്‍. സര്‍ക്കാരില്‍ നിന്നോ ഏതെങ്കിലും സന്നദ്ധ സംഘടനയില്‍ നിന്നോ കോടതി മുഖേനയോ ധനസഹായമോ നഷ്ടപരിഹാരമോ ലഭിച്ചിട്ടുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. നിര്‍ദ്ദിഷ്ട ഫോറത്തിലാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് കോട്ടയം കലക്ടറേറ്റിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന വനിതാ പ്രൊട്ടക്ഷന്‍ ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍ 0481 - 2300955.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."