പഞ്ചായത്ത് പ്രസിഡന്റിനെ മര്‍ദിച്ചവരെ പിടികൂടാത്തതില്‍ പ്രതിഷേധം
കൊട്ടാരക്കര: എഴുകോണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ മര്‍ദിച്ചവരെ പിടികൂടാത്ത പൊലിസ് നടപടിയില്‍ താലൂക്ക് വികസനസമിതി യോഗം പ്രതിഷേധിച്ചു.
പൊലിസില്‍നിന്നു തനിക്കുണ്ടായ സങ്കടകരമായ അനുഭത്തെ കുറിച്ച് പ്രസിഡന്റ് ശ്രീലത യോഗത്തെ അറിയിച്ചു.
മര്‍ദനത്തെ കുറിച്ചു പരാതിപ്പെട്ട തന്നോട് ഏതു പാര്‍ട്ടിക്കാരാണ് മര്‍ദിച്ചതെന്ന ചോദ്യമാണ് പൊലിസ് ഉദ്യോഗസ്ഥന്‍ തിരികെ ചോദിച്ചതെന്നും അവര്‍ പറഞ്ഞു. നെടുവത്തൂരില്‍ നിര്‍ധന കുടുംബത്തിന്റെ പെട്ടിക്കട ഒഴിപ്പിക്കാനുള്ള ഉദ്യോഗസ്ഥരുടെ നിരന്തര ശ്രമത്തെ കുറിച്ച് ആക്ഷേപം ഉയര്‍ന്നു.
എം.സി.റോഡ് തകര്‍ച്ച, നെടുവത്തൂര്‍ചെപ്ര റോഡ്, കല്ലേലിമുക്ക് റോഡ്, എന്നിവയുടെ തകര്‍ച്ച പരിഹരിക്കാന്‍ നടപടികളായതായി ഉദ്യോഗസ്ഥര്‍ സഭയെ അറിയിച്ചു.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ രണ്ടു ഡോക്ടര്‍മാരെ നിയമിക്കുക, കൊട്ടാരക്കര ബോയിസ് ഹൈസ്‌കൂളിന്റെ മതില്‍ പുനര്‍ നിര്‍മ്മിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗത്തില്‍ ഉയര്‍ന്നു.
കൊട്ടാരക്കര നഗരസഭ സെക്രട്ടറി, പൊതുമരാമത്ത് റോഡ് വിഭാഗം എന്നിവര്‍ അടുത്ത വികസനസമിതി യോഗത്തില്‍ പങ്കെടുക്കണമെന്ന കര്‍ശനമായ നിര്‍ദ്ദേശവും യോഗം നല്‍കി.
തഹസില്‍ദാര്‍ (എല്‍.ആര്‍ )ബീനാ റാണി, ഡെപ്യുട്ടി തഹസില്‍ദാര്‍ വീണാധരന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."