മതാത്മക ഭരണത്തിനെതിരേ അവബോധമുണ്ടാക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: മതനിരപേക്ഷതയ്ക്ക് പകരം മതാത്മക ഭരണം കൊണ്ടുവരുന്നതിനുള്ള നീക്കമാണ് രാജ്യത്ത് നടക്കുന്നതെന്നും ഇതിനെതിരേ ശക്തമായ അവബോധം വളര്‍ത്തിയെടുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. അടുത്തിടെ നിര്യാതനായ സി.പി.എം നേതാവ് ബി.എസ് രാജീവിന്റെ പേരില്‍ ആരംഭിച്ച വിദ്യാഭ്യാസ ട്രസ്റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതസ്വഭാവമുള്ള കാര്യങ്ങള്‍ ഉയര്‍ത്തി ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങള്‍ മറയ്ക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം കാലഘട്ടത്തില്‍ സമരത്തിലും സര്‍ഗാത്മകതയിലും ഒരുപോലെ വ്യാപരിച്ച വിസ്മയ വ്യക്തിത്വമായ ബി.എസ് രാജീവിന്റെ വേര്‍പാട് കനത്ത നഷ്ടമാണ്. 'ബി.എസ് രാജീവ്: രാഷ്ട്രീയത്തിലെ സ്നേഹാക്ഷരം' പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു. അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ് ഏറ്റുവാങ്ങി. ബി.എസ് രാജീവ് ഭാഷാ പഠന മികവ് പുരസ്കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. മന്ത്രി കടകംപള്ളി സുരേന്ദ്രന് അധ്യക്ഷത വഹിച്ചു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."