HOME
DETAILS
MAL
ബഹ്റൈനില്‍ ഡിസ്കവര് ഇസ്ലാം- ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ സംയുക്ത മെഗാ മെഡിക്കല്‍ ക്യാന്പ് ഞായറാഴ്ച
backup
December 15 2018 | 10:12 AM
മനാമ: ബഹ്റൈന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസ്കവര് ഇസ്ലാമും ഫ്രണ്ട്സ് ഓഫ് ബഹ്റൈനും സംയുക്തമായി മനാമ അല്‍ ഹിലാല്‍ മെഡിക്കല്‍ ഗ്രൂപ്പുമായി സഹകരിച്ചു നടത്തുന്ന സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് ഡിസംബര്‍ 16ന് ഞായറാഴ്ച അദിലിയ അല്‍ ഹിലാല്‍ മെഡിക്കല്‍ സെന്ററില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കാലത്ത് 8 മുതല്‍ ഉച്ചയ്ക്ക് 2 വരെയാണ് ക്യാമ്പ് നടക്കുന്നത്. ക്യാമ്പില്‍ കിഡ്നി പ്രൊഫൈല്‍ , ലിവര്‍ പ്രൊഫൈല്‍, കൊളെസ്ട്രോള്‍, ബ്ലഡ് പ്രഷര്‍, ബ്ലഡ് ഷുഗര്‍ രക്ത പരിശോധനകളും കൂടാതെ പീഡിയാട്രിക്സ്, ഓര്‍ത്തോപീഡിക്സ്, യൂറോളജി, ന്യൂറോളജി, ഓഫ്താല്മോളജി, ഇ.എന്‍.ടി., ഗൈനക്കോളജി, കാര്‍ഡിയോളജി, ജനറല്‍ മെഡിസിന് എന്നീ വിഭാഗങ്ങളില്‍ ഉള്ള വിദഗ്ധ ഡോക്ടര്‍മാരുടെ ചികിത്സ സൗജന്യമായി ഉണ്ടായിരിക്കുന്നതാണ്. ആദ്യം രെജിസ്റ്റര്‍ ചെയ്യുന്ന രണ്ടായിരത്തോളം ആളുകള്‍ക്കാണ് ഈ ക്യാമ്പിന്റെ സേവനം ലഭ്യമാകുക.
https://bit.ly/2LcLEti എന്ന ലിങ്കിലൂടെയും, ക്യാമ്പ് ദിവസം രാവിലെ ഹോസ്പിറ്റലിലും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
അല്‍ ഹിലാല്‍ മെഡിക്കല്‍ സെന്ററില്‍ നടന്ന പത്ര സമ്മേളനത്തില്‍ അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ സിഇഓ ഡോ. ശരത് ചന്ദ്രന്, അഡ്മിനിസ്ട്രേറ്റര്‍ ലിജോയ് ചാലക്കല്‍, ഡിസ്കവര് ഇസ്ലാം പ്രതിനിധികള്‍ ആയ മുഹമ്മദ് സുഹൈര്‍, സെയ്ദ് താഹിര്‍, സെയ്ദ്, ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ ഭാരവാഹികളായ എഫ്.എം. ഫൈസല്‍, ജ്യോതിഷ് പണിക്കര്‍, ജഗത് കൃഷ്ണകുമാര്‍, റീന രാജീവ്, ഷില്‍സ റിലീഷ്, മണിക്കുട്ടന്, എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."