കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതായി പരാതി
കരുനാഗപ്പള്ളി: പ്രസവിച്ച കുഞ്ഞിനെ കാണാന്‍ പിതാവിനെ അനുവദിക്കാതെ കള്ള കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതായി പരാതി.
കൊട്ടുകാട് മുള്ളിയില്‍ കിഴക്കതില്‍ അന്‍വര്‍ഷ (30)യാണ് പരാതിയുമായി രംഗത്തെത്തിയത്. അന്‍വര്‍ഷായുടെ ഭാര്യ ഇടക്കുളങ്ങര പാലമുറ്റം വീട്ടില്‍ ഇര്‍ഷാന(26) രണ്ടാഴ്ച മുന്‍പ് ചങ്ങന്‍കുളങ്ങരയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ചിരുന്നു. വിവരം അറിഞ്ഞ് അന്‍വര്‍ഷായും ബന്ധുക്കളും കുട്ടിയെ കാണാന്‍ ചെല്ലുകയുണ്ടായി. ഇര്‍ഷാനയുടെ ബന്ധുക്കള്‍ കുഞ്ഞിനെ കാണാന്‍ അനുവദിക്കാതെ ചെലവിന് കൊടുക്കുന്നില്ലായെന്നും പറഞ്ഞ് വാക്കേറ്റം ഉണ്ടാവുകയും മര്‍ദിക്കുകയുമായിരുന്നു. മര്‍ദനത്തില്‍ പരുക്കേറ്റ അന്വര്ഷായേയും ബന്ധുക്കളേയും കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാവേലിക്കര ഫയര്‍ഫോഴ്സ് ജീവനക്കാരനായ അന്‍വര്‍ഷ ഇത് സംബന്ധിച്ച് ചവറ, കരുനാഗപ്പള്ളി ഓച്ചിറ പൊലിസ് സ്റ്റേഷനുകളില്‍ പരാതി സമര്‍പ്പിക്കുകയും ചെയ്തു.
ഭാര്യയുടെ ബന്ധുക്കള്‍ തന്നെ കള്ള കേസില്‍ കുടുക്കാന്ശ്രമിക്കുന്നതായി പരാതി ഉയരുന്നത്. പല പ്രാവിശ്യം കുഞ്ഞിനെ കാണാന്‍ ചെന്നപ്പോള്‍ ആക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തതായി പൊലിസിന് നല്കിയ പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."