HOME
DETAILS

മൂന്നാര്‍- ബോഡിമെട്ട് ദേശീയപാത വീതികൂട്ടല്‍ തുടങ്ങി

  
backup
August 06 2017 | 18:08 PM

%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ac%e0%b5%8b%e0%b4%a1%e0%b4%bf%e0%b4%ae%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%a6%e0%b5%87


മൂന്നാര്‍:  കൊച്ചി - ധനുഷ്‌കോടി ദേശീയപാതയില്‍ മൂന്നാര്‍ മുതല്‍ സംസ്ഥാന അതിര്‍ത്തിയായ ബോഡിമെട്ട് വരെയുള്ള ഭാഗം വീതി കൂട്ടുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 41.78 കി.മീ. ദൂരം നിലവിലുള്ള പാതയുടെ ഇരുവശവും കാട് തെളിച്ച് നിരപ്പാക്കുന്ന ജോലികളാണ് തുടങ്ങിയത്. ഇതോടൊപ്പം സര്‍വേ ജോലികളും അന്തിമഘട്ടത്തിലാണ്.
ദേശീയപാതയുടെ നവീകരണം എല്ലാമേഖലക്കും ഗുണകരമാണെങ്കിലും നിര്‍മാണ കാലത്ത് ഉണ്ടാവാന്‍ സാധ്യതയുള്ള ഗതാഗത തടസങ്ങള്‍ ടൂറിസം മേഖലയില്‍ ആശങ്കയ്ക്കും കാരണമാവുന്നുണ്ട്. അടുത്ത വര്‍ഷം കുറിഞ്ഞിപ്പൂക്കാലം ആണെന്നതാണ് ഇതിന് പ്രധാന കാരണം. നവീകരണവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നതിന് തഹസില്‍ദാറെ സ്‌പെഷല്‍ ഓഫിസറായി നിയമിച്ചു.
380.76 കോടി രൂപയാണ് നവീകരണ ജോലികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. സാധാരണ നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് ഇത്തരം ജോലികള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതെങ്കിലും ഈ പദ്ധതി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ പ്രത്യേക മേല്‍നോട്ടത്തില്‍ കൂടിയാണ് നടക്കുന്നത്.ഭൂമി ഏറ്റെടുക്കലില്‍ ഉള്‍പ്പെടെ നിര്‍മാണ കാലത്ത് ഉണ്ടാവാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങളില്‍ പരിഹാരം കാണുന്നതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങിയ ജനകീയ കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്.
ദേശീയപാതാ വികസനത്തെ രണ്ട് കൈയുംനീട്ടി സ്വാഗതം ചെയ്യുമ്പോഴും മൂന്നാര്‍ ടൂറിസം മേഖലയില്‍ ആശങ്കകള്‍ക്കും  വഴിവയ്ക്കുന്നു.
രണ്ടു വര്‍ഷംകൊണ്ടു നിര്‍മാണ ജോലികള്‍ പൂര്‍ത്തീകരിക്കണമെന്നാണു കരാര്‍. നിര്‍മാണത്തിനിടെ ഗതാഗതം തടസപ്പെടാന്‍ സാധ്യത ഏറെയാണ്.
പ്രത്യേകിച്ച് ദേവികുളം ഇടയിലായി 900 മീറ്റര്‍ ദൂരം പാറ പൊട്ടിച്ചുവേണം വീതി കൂട്ടാന്‍. 2018 ലെ കുറിഞ്ഞിപ്പൂക്കാലം കണ്ടാസ്വദിക്കാന്‍ ലക്ഷങ്ങള്‍ മൂന്നാറിലേക്ക് ഒഴുകുമെന്നാണ് ടൂറിസം മേഖലയുടെ പ്രതീക്ഷ. ദേശീയപാതയില്‍ ഗതാഗത തടസ്സം ഉണ്ടാവുന്ന പക്ഷം അത് സഞ്ചാരികളുടെ വരവിനെ കാര്യമായി ബാധിക്കും.
തമിഴ്‌നാട്ടില്‍ നിന്നു മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ പ്രധാന പാതയാണു കൊച്ചി ധനുഷ്‌ക്കോടി ദേശീയപാത. ഗതാഗത തടസ്സം ഉണ്ടാവാന്‍ സാധ്യതയുള്ള ഭാഗങ്ങളില്‍ അതിനു മുന്‍പ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ടൂറിസം മേഖല ഒന്നടങ്കം ആവശ്യപ്പെടുന്നു.







Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  8 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  8 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  8 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  8 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  8 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  8 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  8 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  8 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  8 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  8 days ago