HOME
DETAILS

ദമ്പതികളുടെ വിയോഗത്തില്‍ വിറങ്ങലിച്ച് ചീനിക്കുഴി ഗ്രാമം

  
backup
August 06, 2017 | 6:28 PM

%e0%b4%a6%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%af%e0%b5%8b%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d

തൊടുപുഴ:  ദമ്പതികളുടെ ദാരുണ മരണത്തില്‍ വിറങ്ങലിച്ച് ചീനിക്കുഴി ഗ്രാമം. രാവിലെ പള്ളിയില്‍ പോകുന്നതിനു മുമ്പായി വീട്ടിലെ  വാട്ടര്‍ ടാങ്ക് നിറഞ്ഞതിനെ തുടര്‍ന്നാണ് ഇവിടേയ്ക്ക് വെള്ളം വരുന്ന പൈപ്പ് അടയ്ക്കുന്നതിനായി പോയപ്പോള്‍ വീടിനു 20 മീറ്ററോളം മാറി പൊട്ടിക്കിടന്ന വൈദ്യുത ലൈനില്‍ നിന്നും ബാബുവിന് ഷോക്കേല്‍ക്കുകയായിരുന്നു. ബാബുവിന്റെ നിലവിളി കേട്ട് അടുക്കളയില്‍ നിന്നും ഭാര്യ ലൂസി ഓടിയെത്തി രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ക്കും വൈദ്യുഘാതമേറ്റു. ഇരുവരും സംഭവ സ്ഥലത്തുതന്നെ പിടഞ്ഞു മരിച്ചു.
കല്ലറയ്ക്കല്‍ ബാബു- ലൂസി ദമ്പതികള്‍ ഷോക്കേറ്റ് മരിച്ചെന്ന വാര്‍ത്ത ഇടവകാംഗങ്ങളെ അറിയിച്ചത് ചീനിക്കുഴി സെന്റ് മേരീസ് പള്ളിയിലെ വികാരിയാണ്. ചീനിക്കുഴി സെന്റ് മേരീസ് പള്ളിയുടെ മുന്‍ കൈക്കാരനാണ് ബാബു. രാവിലെ ഏഴരയുടെ കുര്‍ബാനമധ്യെയാണ് വിവരം പള്ളിയില്‍ എത്തിയത്. അദ്ദേഹം വിശ്വാസികളെ ഈ വിവരം അറിയിയ്ക്കുകയായിരുന്നു. കുര്‍ബാന കഴിഞ്ഞതോടെ വിശ്വാസികളെല്ലാവരും കല്ലറയ്ക്കല്‍ വീട്ടിലേയ്ക്ക് ഒഴുകി.
 ഇന്നലെ രാവിലെ കുര്‍ബാനയ്ക്ക് ബാബുവും ലൂസിയും പതിവായി എത്താറുള്ളതാണ്. മഴ മൂലമാകാം ഇവര്‍ വൈകുന്നതെന്ന ധാരണയിലായിരുന്നു അടുപ്പമുള്ളവര്‍. ദമ്പതികളുടെ മകന്‍ ഫാ. ടോജിന്‍ കോതമംഗലം രൂപതിയില്‍െ വൈദികനാണ്.
ബാബുവിന്റെ ഇളയമകന്‍ ടോണലിന്റെ കുഞ്ഞിന്റെ മാമോദീസ ചടങ്ങ് സെപ്തംബര്‍ 21ന് നിശ്ചയിച്ചിരുന്നതാണ്. ബന്ധുക്കളെയെല്ലാം ചടങ്ങിലേയ്ക്ക് ക്ഷണിച്ച് സന്തോഷത്തോടെ ഇരിക്കുമ്പോഴാണ് വെള്ളിടി പോലെ ദുരന്തം എത്തിയത്.
വൈദ്യുതി ലൈനിലേക്ക് മരത്തിന്റെ ശിഖരം വീണതിനെതുടര്‍ന്ന് ലൈനില്‍ സ്പാര്‍ക്കിങ് ഉണ്ടായതാണ് അപകടത്തിനു കാരണമെന്ന് സംശയിക്കുന്നു. വൈദ്യുതി ബോര്‍ഡ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വിഭാഗം ഇന്ന് അപകട സ്ഥലത്തെത്തി പരിശോധന നടത്തും.  
 ഇപ്പോള്‍ വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി പ്രസിഡന്റും പാരീഷ് കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചു വരികയായിരുന്നു ബാബു. മൃതദേഹങ്ങള്‍ കരിമണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും പിന്നീട് തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.
മുതലക്കോടത്തെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഇന്ന് ഉച്ച കഴിഞ്ഞ് വീട്ടിലെത്തിക്കും.  
സംസ്‌കാരം നാളെ 2.30ന് ചീനിക്കുഴി സെന്റ് മേരീസ് പള്ളിയില്‍.   ദുരന്തവിവരമറിഞ്ഞ് റവന്യു, പഞ്ചായത്ത്, വൈദ്യുതി, പൊലിസ് വകുപ്പുദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു. മരിച്ചവരുടെ  കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരമായി വൈദ്യുതി ബോര്‍ഡില്‍ നിന്നും അഞ്ചു ലക്ഷം വീതം ധനസഹായം  അനുവദിക്കാന്‍ തീരുമാനിച്ചതായി തൊടുപുഴ തഹസീല്‍ദാര്‍ ഷൈജു ജേക്കബ് അറിയിച്ചു.








Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിലേക്ക് നുഴഞ്ഞുകയറാൻ ശ്രമം; മുസന്ദമിൽ 26 പ്രവാസികൾ പൊലിസ് പിടിയിൽ

oman
  •  14 days ago
No Image

ടി.പി വധക്കേസ് പ്രതികള്‍ക്ക് തുടര്‍ച്ചയായി പരോള്‍; ചോദ്യം ചെയ്ത് ഹൈക്കോടതി; അന്വേഷണം വേണമെന്ന് നിര്‍ദേശം

Kerala
  •  14 days ago
No Image

യുഎഇയിൽ ശക്തമായ കാറ്റും കടൽക്ഷോഭവും; പുതുവത്സര രാവിൽ 'ഓറഞ്ച് അലേർട്ട്', താപനില 10 ഡിഗ്രിയിലേക്ക് താഴാൻ സാധ്യത

uae
  •  14 days ago
No Image

മലിംഗ തിരിച്ചെത്തി; ടി-20 ലോകകപ്പിൽ ശ്രീലങ്ക ഡബിൾ സ്ട്രോങ്ങ്

Cricket
  •  14 days ago
No Image

ഇറ്റലിയിൽ കേബിൾ കാർ അപകടം: നാലുപേർക്ക് പരുക്ക്, നൂറോളം പേരെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി; ഒഴിവായത് വൻ ദുരന്തം

Kerala
  •  14 days ago
No Image

ദുബൈയിൽ ഇ-സ്‌കൂട്ടർ പെർമിറ്റ് ഇനി ഡിജിറ്റലായും ലഭിക്കും; നിയമലംഘകർക്കെതിരെ കർശന നടപടി

uae
  •  14 days ago
No Image

കേരളത്തിൽ കൊടുങ്കാറ്റായി ഇന്ത്യൻ ക്യാപ്റ്റൻ; മറികടന്നത് ഓസീസ് ഇതിഹാസത്തെ

Cricket
  •  14 days ago
No Image

ആലുവയിൽ ആക്രിക്കടയ്ക്ക് തീപിടിച്ചു, വൻ നാശനഷ്ടം; തീ നിയന്ത്രണ വിധേയമാക്കി

Kerala
  •  14 days ago
No Image

വടകരയിൽ ആൾക്കൂട്ട മർദനം; യുവാവിന് തലക്കും കൈക്കും പരുക്ക്

Kerala
  •  14 days ago
No Image

എസ്ഐആർ കരടുപട്ടികയിൽ പേരില്ല; പശ്ചിമ ബം​ഗാളിൽ 82-കാരൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു, പ്രതിഷേധം ശക്തം

National
  •  14 days ago