തകർന്നു പോയ സമയങ്ങളിൽ എന്നെ രക്ഷിച്ചത് അദ്ദേഹമാണ്: സഞ്ജു സാംസൺ
അഹമ്മദാബാദ്: ടി-20 ലോകകപ്പ് സ്വന്തമാക്കികൊണ്ട് ഇന്ത്യ വീണ്ടും ക്രിക്കറ്റ് ലോകത്തിന്റെ നെറുകയിലെത്തിയിരിക്കുകയാണ്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം നടന്ന കലാശപ്പോരാട്ടത്തിൽ ന്യൂസിലാൻഡിനെ 96 റൺസിന് കീഴടക്കിയത്. ഇന്ത്യ മൂന്നാം ടി-20 കിരീടം കൈപ്പിടിയിലാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 255 റൺസാണ് നേടിയത്. കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കിവീസ് ഇന്നിംഗ്സ് 19 ഓവറിൽ 159 റൺസിൽ അവസാനിക്കുകയായിരുന്നു.
ടൂർണമെന്റിൽ ഉടനീളം മിന്നും പ്രകടനം നടത്തിയ സഞ്ജു സാംസൺ ആണ് ടൂർണമെന്റിലെ താരമായി തെരഞ്ഞെടുത്തത്. ഫൈനൽ മത്സരത്തിൽ 89 റൺസ് നേടിയാണ് സഞ്ജു ഇന്ത്യയുടെ ടോപ് സ്കോററായത്. അഞ്ചു ഫോറുകളും എട്ട് കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിംഗ്സ്. ഈ ടൂർണമെന്റിൽ 321 റൺസാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്നും പിറന്നത്. വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ പുറത്താകാതെയുള്ള 97 റൺസാണ് ടൂർണമെന്റിലെ സഞ്ജുവിന്റെ ഉയർന്ന സ്കോർ. സെമിയിൽ ഇംഗ്ലണ്ടിനെതിരെ 42 പന്തിൽ 89 റൺസാണ് സഞ്ജു നേടിയത്. ഏഴ് സിക്സും എട്ട് ഫോറുകളും അടങ്ങുന്നതായിരുന്നു മലയാളി താരത്തിന്റെ പ്രകടനം.
ലോകകപ്പ് വിജയത്തിന് പിന്നാലെ തന്റെ ഈ തിരിച്ചുവരവിനെക്കുറിച്ച് സഞ്ജു സംസാരിക്കുകയും ചെയ്തു. മോശം സമയങ്ങളിൽ സച്ചിൻ ടെണ്ടുൽക്കർ തന്നെ ഒരുപാട് സഹായിച്ചിട്ടിട്ടുണ്ടെന്നാണ് സഞ്ജു പറഞ്ഞത്. ന്യൂസിലാൻഡിനെതിരായ മത്സരത്തിന് ശേഷം താൻ തകർന്നു പോയിരുന്നുവെന്നും സഞ്ജു വ്യക്തമാക്കി.
'2024 ലോകകപ്പ് ടീമിലുണ്ടായിട്ടും കളിക്കാനാവാത്തത് കൊണ്ട് ഇതുപോലൊരു നിമിഷത്തിനായി ആഗ്രഹിച്ചിരുന്നു. ന്യൂസിലാൻഡിനെതിരായ പരമ്പരയ്ക്ക് ശേഷം ഞാൻ തകർന്നുപോയിരുന്നു. എന്നാൽ ദൈവത്തിന് മറ്റ് പദ്ധതികളുണ്ടായിരുന്നു. അതിനുള്ള ഫലം ലഭിച്ചു. ഒരുപാട് മുൻ താരങ്ങൾ മോശം സമയത്ത് എന്നെ സഹായിച്ചിരുന്നു. സച്ചിൻ സാറുമായി ഒരുപാട് സംസാരിച്ചിരുന്നു. അദ്ദേഹത്തിൽ നിന്നാണ് ഉപദേശങ്ങൾ ലഭിച്ചത്. അത് സഹായിച്ചു. എന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി' സഞ്ജു സാംസൺ മത്സരശേഷം പറഞ്ഞു.
അതേസമയം ഫൈനൽ മത്സരത്തിൽ സഞ്ജുവിന് പുറമെ അഭിഷേക് ശർമയും ഇഷാൻ കിഷനും ഇന്ത്യക്കായി അർദ്ധ സെഞ്ച്വറി നേടി. ഇഷാൻ 25 പന്തിൽ 54 റൺസും നേടി. നാല് വീതം ഫോറുകളും സിക്സുകളുമാണ് താരം നേടിയത്. 21 പന്തിൽ ആറ് ഫോറുകളും മൂന്ന് സിക്‌സും അടക്കം 52 റൺസാണ് അഭിഷേക് നേടിയത്. അവസാന ഓവറുകളിൽ എട്ട് പന്തിൽ പുറത്താവാതെ 26 റൺസ് നേടിയ ശിവം ദുബെയുടെ പ്രകടനവും ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിക്കുന്നതിൽ നിർണായകമായി.
ഇന്ത്യൻ ബൗളിങ്ങിൽ ജസ്പ്രീത് ബുംറ നാല് വിക്കറ്റും അക്‌സർ പാട്ടേൽ മൂന്ന് വിക്കറ്റും വീഴ്ത്തി കിവികളെ എറിഞ്ഞു വീഴ്ത്തി. ഹർദിക്, വരുൺ ചക്രവർത്തി, അഭിഷേക് ശർമ്മ എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി ഇന്ത്യൻ വിജയത്തിൽ നിർണായകമായി.
ന്യൂസിലാൻഡ് നിരയിൽ ടിം സൈഫർട്ട് അർദ്ധ സെഞ്ച്വറി നേടി. 26 പന്തിൽ രണ്ട് ഫോറുകളും അഞ്ച് സിക്സും അടക്കം 52 റൺസാണ് സൈഫർട്ട് നേടിയത്.
India has once again reached the top of the cricket world by winning the T20 World Cup. They defeated New Zealand by 96 runs in the final held at the Narendra Modi Stadium in Ahmedabad yesterday. Sanju Samson also spoke about his comeback after the World Cup victory. Sanju said that Sachin Tendulkar has helped him a lot in bad times. Sanju also revealed that he was devastated after the match against New Zealand.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."