HOME
DETAILS

ഇറാന്റെ മിസൈൽ ആക്രമണം തകർത്ത് ഖത്തർ; ദോഹയിൽ വ്യാപക സ്ഫോടന ശബ്ദങ്ങൾ

  
March 09, 2026 | 6:06 AM

qatar intercepts iran missiles as loud explosions reported across doha

ദോഹ: മേഖലയിൽ സംഘർഷം കടുക്കുന്നതിനിടെ ഖത്തർ തലസ്ഥാനമായ ദോഹയിൽ മിസൈൽ ആക്രമണം. തിങ്കളാഴ്ച പുലർച്ചെ ദോഹയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു. ഖത്തർ പ്രതിരോധ മന്ത്രാലയം ആക്രമണം സ്ഥിരീകരിക്കുകയും ലക്ഷ്യസ്ഥാനത്തെത്തും മുൻപേ മിസൈൽ തകർത്തെന്ന് അറിയിക്കുകയും ചെയ്തു.

യുഎസും ഇസ്റാഈലും ഇറാനെതിരെ നടത്തിയ സൈനിക നീക്കങ്ങൾക്ക് പിന്നാലെയാണ് ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ വ്യാപകമായ പ്രതികാര ആക്രമണങ്ങൾ ആരംഭിച്ചത്. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള ആക്രമണങ്ങളാണ് ദോഹയുൾപ്പെടെയുള്ള നഗരങ്ങളെ ലക്ഷ്യം വെച്ച് നടക്കുന്നത്. ഫെബ്രുവരി 28-ന് ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ അമേരിക്കയും ഇസ്റാഈലും നടത്തിയ വ്യോമാക്രമണത്തിന് മറുപടിയായാണ് ഇപ്പോഴത്തെ സംഘർഷം.

കുവൈത്തിലും ബഹ്‌റൈനിലും ആക്രമണം

ഖത്തറിന് പുറമെ കുവൈത്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലും കഴിഞ്ഞ മണിക്കൂറുകളിൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തിന് നേരെ ഉണ്ടായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തടഞ്ഞതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഞായറാഴ്ച മാത്രം ഏഴ് മിസൈലുകളും അഞ്ച് ഡ്രോണുകളുമാണ് കുവൈത്തിനെ ലക്ഷ്യമിട്ടെത്തിയത്.

ബഹ്‌റൈനിലെ സിത്ര ദ്വീപിലുണ്ടായ ഇറാനിയൻ ഡ്രോൺ ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. ഇവിടെ രണ്ട് വലിയ സ്ഫോടനങ്ങൾ നടന്നതായാണ് വിവരം.

qatar says its air defenses intercepted missiles launched from iran, while residents reported loud explosions across doha. authorities are monitoring the situation as regional tensions escalate and security measures remain heightened across the gulf.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുട്ടനാട്ടിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു; സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ നാല് മരണം

Kerala
  •  a day ago
No Image

കണ്ണൂരിൽ അമ്മയെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ

Kerala
  •  a day ago
No Image

അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ മറ്റൊരാൾ? സുഹൃത്തിന്റെ പങ്കും മൊബൈൽ ഫോണും കേന്ദ്രീകരിച്ച് അന്വേഷണം

crime
  •  a day ago
No Image

12കാരനെ കഞ്ചാവ് നൽകി പീഡിപ്പിച്ച 22കാരൻ പിടിയിൽ

crime
  •  a day ago
No Image

ഡ്രൈവർമാരെ നിരീക്ഷിക്കാൻ ഇനി 'റോബോട്ട് കണ്ണുകൾ'; റോഡ് സുരക്ഷയിൽ നിർമ്മിത ബുദ്ധിയുമായി യുഎഇ

uae
  •  a day ago
No Image

സ്പായുടെ മറവിൽ ജോലി; തിരുവനന്തപുരത്ത് രണ്ട് ബംഗ്ലാദേശി യുവതികൾ പിടിയിൽ, പിടിവീണത് ബംഗാളികളെന്ന വ്യാജേന കഴിയവേ

crime
  •  a day ago
No Image

ഷാർജ ഗ്രാൻഡ് മോസ്കിന് സമീപം ഗതാഗത നിയന്ത്രണം; ഇത്തിഹാദ് റെയിൽ നിർമ്മാണത്തെത്തുടർന്ന് പ്രധാന ഇന്റർചേഞ്ച് അടച്ചു

uae
  •  a day ago
No Image

ആർസിബിയിൽ ബെത്തൽ 'ഇംപാക്ട്'; ഇംഗ്ലീഷ് താരങ്ങളെ ചൊടിപ്പിച്ച വിവാദങ്ങൾക്ക് ഒടുവിൽ നായകൻ മൈതാനത്ത്

Cricket
  •  2 days ago
No Image

തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുന്നേ 'മുഖ്യമന്ത്രി'; പഴയങ്ങാടിയിൽ വി.ഡി. സതീശനായി ഫ്ലക്സ് ബോർഡുകൾ

Kerala
  •  2 days ago
No Image

ചർച്ചകളുടെ വാതിൽ തുറന്ന് ഇറാൻ; അരാഗ്ച്ചി പാകിസ്താനിലേക്ക്, യുദ്ധം സമാധാനത്തിന് വഴിമാറുമോ?

International
  •  2 days ago