HOME
DETAILS

ഉത്സവപ്പറമ്പിലെ തല്ലിനിടെ തലക്ക് അടിയേറ്റ യുവാവ് മരിച്ചു; കൊലപാതകമെന്ന് നിഗമനം, വഴിത്തിരിവ്

  
March 09, 2026 | 4:56 AM

kozhikod babu death after attacked in temple festival doubt as murder

കോഴിക്കോട്: കോഴിക്കോട് പിലാശ്ശേരിയിൽ ഉത്സവ പറമ്പിൽ നിന്നും തിരിച്ചെത്തിയ യുവാവ് പിന്നീട് മരിച്ച സംഭവത്തിൽ വഴിത്തിരിവ്. കളരിക്കണ്ടി സ്വദേശി ബാബുവാണ് മരിച്ചത്. മരണത്തിന് കാരണമായത് തലക്കേറ്റ ക്ഷതമാണ് എന്നാണ് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ഇതോടെ ബാബുവിന്റെ മരണം സ്വാഭാവിക മരണമല്ലെന്നും പിന്നിൽ കൊലപാതക സാധ്യതയുണ്ടെന്ന നിഗമനത്തിലുമാണ് പൊലിസ്.

പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത് പ്രകാരം മരണത്തിന് കാരണമായത് തലക്കേറ്റ ക്ഷതമാണ്. ഇതിന് കാരണമായേക്കാവുന്ന സംഘർഷം പിലാശ്ശേരിയിൽ ഉത്സവ സമയത്ത് ഉണ്ടായിരുന്നു. ബാബുവിനെ  ഉത്സപറമ്പിൽ വെച്ച് ഒരു സംഘം മർദിച്ചതായി ബന്ധുക്കൾ ആരോപിച്ചിരുന്നു. ക്വട്ടേഷൻ സംഘം ഉൾപ്പെടെ ഉത്സവപ്പറമ്പിൽ എത്തിയിരുന്നതായും ബന്ധുക്കൾ പറഞ്ഞു.

അതേസമയം, അക്രമത്തിനു കാരണം സ്വത്ത്‌ തർക്കമാണെന്നും ആരോപണമുണ്ട്. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ തിരിച്ചറിഞ്ഞതായാണ് വിവരം. സംഭവത്തിൽ ഒരാളെ പൊലിസ് കസ്റ്റഡിയിലെടുത്തു. അന്വേഷണം പുരോഗമിക്കുകയാണ്.

നേരത്തെ കൊല്ലത്ത് ഉത്സവത്തിനിടെ നടന്ന സംഘർഷത്തിൽ വിദ്യാർഥി കൊല്ലപ്പെട്ടിരുന്നു. കുന്നത്തൂർ ഐവർകാല സ്വദേശിയാണ് ഹരികൃഷ്ണൻ (18) ആണ് മരിച്ചത്. ശക്തികുളങ്ങര മരുത്തടി ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മർദ്ദനത്തിൽ ഹരികൃഷ്ണൻ്റെ സഹോദരൻ ജയകൃഷ്ണനും പരുക്കേറ്റിരുന്നു. ഘോഷയാത്രയ്ക്കിടെ മദ്യപിച്ചെത്തിയ ഒരു സംഘമാണ് ഇരുവരെയും ആക്രമിച്ചത്. 

കഴിഞ്ഞ ദിവസം താമരശ്ശേരി ഇരട്ടക്കുളങ്ങരയിൽ കാവിലെ ഉത്സവത്തിനിടെയും തർക്കം ഉണ്ടാവുകയും മൂന്ന് പേർക്ക് കുത്തേൽക്കുകയും ചെയ്തിരുന്നു. കാവിലെ ഉത്സവം സംബന്ധിച്ചുണ്ടായ തർക്കമാണ് ഗുരുതര ആക്രമണത്തിലേക്ക് നീങ്ങിയത്. കാവിലെ ശൂലവും കോമരത്തിന്റെ വാളും ഉപയോഗിച്ചായിരുന്നു മൂന്ന് പേർക്ക് പരുക്കേറ്റത്. വാളുകൊണ്ടുള്ള വീശലിൽ രണ്ടു പേരുടെ വയറിന് കുത്തേൽക്കുകയും ഒരാളുടെ തലയിൽ മുറിവേറ്റൽക്കുകയുമായിരുന്നു. ഇവരെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെ ഇവരുടെ കൂടെ ഉണ്ടായിരുന്ന മൂന്ന് സ്ത്രീകൾക്കും പരുക്കേറ്റു. താമരശ്ശേരി ഇരട്ടക്കുളങ്ങര കൃഷ്ണൻകുട്ടി (67), മകൻ ജിനീഷ് ലാൽ (46) വിനോദ് (49) ബിജില (38), പുഷ്പ (45), കല്യാണി (54) എന്നിവർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിതിന്‍ രാജിന്റെ മരണം: ലോണ്‍ ആപ്പിനെതിരെ കേസെടുത്ത് പൊലിസ് 

Kerala
  •  9 days ago
No Image

ശ്രീലേഖയുടെ സ്ഥാനാർഥിത്വത്തിൽ ബിജെപിയിൽ അതൃപ്തി; മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്ന് പാർട്ടിക്കുള്ളിൽ വിലയിരുത്തൽ

Kerala
  •  9 days ago
No Image

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു, കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്; പൈലറ്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  9 days ago
No Image

വനിതാ സംവരണ നിയമം പ്രാബല്യത്തിൽ; വോട്ടെടുപ്പിന് മുൻപേ വിജ്ഞാപനമിറക്കി കേന്ദ്രം, 'വിചിത്രമെന്ന്' കോൺഗ്രസ്

National
  •  9 days ago
No Image

ഇടുക്കിയിൽ കുടുംബവഴക്കിനിടെ യുവാവിനെ ബന്ധു കുത്തിക്കൊന്നു; പ്രതി പിടിയിൽ

Kerala
  •  9 days ago
No Image

ചെമ്പുവള കൊണ്ട് അടിച്ചു, ചവിട്ടി വീഴ്ത്തി; ചെറുവണ്ണൂരിൽ ദറസ് വിദ്യാർഥികൾക്ക് നേരെ ക്രൂരമർദനം; പരാതി നൽകിയിട്ടും പൊലിസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം

Kerala
  •  9 days ago
No Image

ഗതാഗത നിയമലംഘനം: അംനസ്റ്റി സ്കീം വഴി പിഴയടയ്ക്കാനുള്ള അവസരം ഇനി ഏതാനും ദിവസങ്ങൾ മാത്രം

Kerala
  •  9 days ago
No Image

'വിഷു കഴിഞ്ഞു, മഴക്കു മുന്‍പെങ്കിലും സ്വന്തം കൂരയില്‍ കയറിക്കിടക്കണം' വീടുകള്‍ താമസയോഗ്യമാക്കി മെയ് 20നകം കൈമാറണമെന്ന ആവശ്യവുമായി മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ 

Kerala
  •  9 days ago
No Image

അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് മിച്ചഭൂമിയിലെന്ന് കണ്ടെത്തൽ; 200 ഏക്കർ ഭൂമി കണ്ടുകെട്ടാൻ ലാൻഡ് ബോർഡ് ഉത്തരവ്

Kerala
  •  9 days ago
No Image

വനിതാ സംവരണ ബില്ല്: ലോക്‌സഭയിൽ ഇന്ന് വോട്ടെടുപ്പ്; മണ്ഡല പുനർനിർണ്ണയത്തെ എതിർത്ത് പ്രതിപക്ഷം

National
  •  9 days ago