HOME
DETAILS
MAL
അതിശൈത്യം; ബംഗ്ലാദേശില്‍ 50 മരണം
backup
December 29 2019 | 19:12 PM
ധാക്ക: രാജ്യത്ത് അതിശൈത്യം തുടരുന്നതിനിടെ ബംഗ്ലാദേശില്‍ 50 മരണം. 17 പേര് ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകള്‍ മൂലവും 33 പേര് വയറിളക്കം മൂലവുമാണ് മരിച്ചത്.
തണുപ്പുകൊണ്ടുണ്ടാകുന്ന പകര്‍ച്ചപ്പനി, നിര്‍ജലീകരണം, ന്യൂമോണിയ എന്നിവ ബാധിച്ച ആളുകളെ കൊണ്ട് ആശുപത്രികള്‍ നിറഞ്ഞിരിക്കുകയാണെന്ന് ആരോഗ്യവിഭാഗം പറയുന്നു.
ആവശ്യമായ വസ്ത്രമില്ലാത്തതുകാരണം താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളാണ് അതിശൈത്യം മൂലമുള്ള രോഗങ്ങള്‍ ബാധിച്ചവരില്‍ കൂടുതലും.
ഇന്നലെ രാജ്യത്തെ ഏറ്റവും താഴ്ന്ന താപനില 4.5 ഡിഗ്രി ഉത്തര അതിര്‍ത്തി നഗരമായ ടെടുലിയയില് രേഖപ്പെടുത്തിയതായി കാലാവസ്ഥാ വിഭാഗം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."