HOME
DETAILS

ജയ് ശ്രീറാം വിളിച്ച് ബംഗാളില്‍ ചര്‍ച്ചിനു നേരെ ബോംബെറിഞ്ഞു; മൂന്ന് ആര്‍.എസ്.എസ്- ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

  
backup
December 30 2019 | 10:12 AM

3-arrested-for-throwing-bombs-at-bengal-church-vandalising-property

 

കൊല്‍ക്കത്ത: ജയ് ശ്രീറാം വിളിച്ച് ക്രിസ്ത്യന്‍ ചര്‍ച്ചിനു നേരെ ബോംബാക്രമണം നടത്തിയ സംഭവത്തില്‍ മൂന്ന് ആര്‍.എസ്.എസ്- ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍.

ഈസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയില്‍ പുലര്‍ച്ചെ രണ്ടു മണിക്കാണ് സംഭവം നടന്നത്. ജയ് ശ്രീറാം വിളിയോടെ ഒരു സംഘം പള്ളിയുടെ ഭാഗത്തേക്ക് ഓടിയടുക്കുകയും ബോംബെറിയുകയും ചെയ്തു. ഇതോടെ പള്ളിക്കകത്തുണ്ടായിരുന്നു ഓടിരക്ഷപ്പെട്ടു. ഈ സമയത്ത് ഇവര്‍ അകത്തുകയറുകയും പള്ളിമുറ്റത്ത് ഉണ്ടായിരുന്ന കാര്‍ അടക്കം നിരവധി സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.

സംഭവത്തില്‍ ആര്‍.എസ്.എസ്- ബി.ജെ.പി പ്രവര്‍ത്തകരായ എട്ടു പേര്‍ക്കെതിരെ ചര്‍ച്ചിലെ പാസ്റ്റര്‍ അലോക് ഘോഷ് പരാതി നല്‍കി. ഇതില്‍ മൂന്നുപേരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.

ഒഡിഷ, മധ്യപ്രദേശ്, ഡല്‍ഹി സംസ്ഥാനങ്ങളിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പശ്ചിമബംഗാളില്‍ ഇതാദ്യത്തെ സംഭവമാണ്.

ചര്‍ച്ച് കെട്ടിടത്തിനു പുറത്ത് രണ്ട് ബോംബ് പൊട്ടിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഉള്ളിലുണ്ടായിരുന്നവര്‍ ഓടിയപ്പോള്‍, സംഘം അകത്തുകടന്ന് കസേരകളും മേശകളും മൈക്രോഫോണുകളും നശിപ്പിച്ചു. പുറത്ത് നിര്‍ത്തിയിട്ടിരുന്ന പാസ്റ്ററിന്റെ കാറിനു നേരെയും അക്രമമുണ്ടായി.

അക്രമികള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് ജില്ലാ ബി.ജെ.പി നേതാക്കള്‍ പ്രതികരിച്ചു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  4 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  4 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  4 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  4 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  4 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  4 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  4 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  4 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  4 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  4 days ago