HOME
DETAILS

പഠനത്തിനായി രാജ്യാന്തര വിദഗ്ധരെ നിയോഗിക്കും: മന്ത്രി സുധാകരന്‍

  
backup
December 15 2018 | 19:12 PM

%e0%b4%aa%e0%b4%a0%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0-%e0%b4%b5

 

കോട്ടയം: കുട്ടനാടിന്റെ പ്രളയ പ്രതിരോധനത്തിന് സ്വീകരിക്കേണ്ട പ്രതിരോധ നടപടികളെക്കുറിച്ച് പഠിക്കാന്‍ രാജ്യാന്തര തലത്തില്‍ വിദഗ്ധര്‍ ഉള്‍പ്പെടുന്ന ഏജന്‍സിയെ നിയോഗിക്കാന്‍ തീരുമാനിച്ചതായി മന്ത്രി ജി. സുധാകരന്‍. കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവും മൂലം കടല്‍ ജലനിരപ്പ് ഉയരുന്നത് കുട്ടനാടിനെ നേരിട്ട് ബാധിക്കും. ഇക്കാര്യവും പഠനവിധേയമാക്കേണ്ടതാണെന്ന് മന്ത്രി പറഞ്ഞു.
എം.ജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് എന്‍വയണ്‍മെന്റല്‍ സയന്‍സസ് വിഭാഗവും ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് എന്‍വയണ്‍മെന്റല്‍ പ്രോട്ടക്ഷന്‍ ഫോറവുമായി സഹകരിച്ച് സി.എം.എസ് കോളജ് ബോട്ടണി വിഭാഗം സംഘടിപ്പിച്ച കാലാവസ്ഥാ വ്യതിയാനവും കുട്ടനാടിന്റെ ഭാവിയും എന്ന വിഷയത്തിലുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എ.സി റോഡില്‍ വലിയപാലങ്ങള്‍ ഒഴിച്ച് കുട്ടനാടിന്റെ അവാസവ്യവസ്ഥയെ തകരാറിലാക്കുന്ന എല്ലാ കോണ്‍ക്രീറ്റ് നിര്‍മാണങ്ങളും ഒഴിവാക്കണം. അതിനായി പൊതുജനാഭിപ്രായം ഉയരണം. എ.സി കനാല്‍ തുറക്കണമെന്ന ആവശ്യം സര്‍ക്കാര്‍ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. യു.എന്‍ പഠന റിപ്പോര്‍ട്ടില്‍ നെതര്‍ലന്റ് മാതൃകയുടെ കാര്യം സൂചിപ്പിക്കുന്നുണ്ട്. ഇതിന്റെ പ്രായോഗികമായ എല്ലാ സാധ്യതകളും സര്‍ക്കാര്‍ പരിശോധിക്കും. കുട്ടനാട്ടിലെ കര്‍ഷകര്‍ ഇപ്പോഴും നെല്‍ക്കൃഷിയില്‍ താല്‍പര്യമുള്ളവരാണ്. അല്‍പം പിന്നോക്കം പോയതിന് പിന്നില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഴിമതിയാണ്. ഏത് പ്രതിസന്ധി ഉണ്ടായാലും അതിനെ ഒരു പരിധിവരെ അതിജീവിക്കാന്‍ കഴിവുള്ളവരാണ് കുട്ടനാട്ടുകാര്‍.കേരളത്തിന്റെ പുനര്‍നിര്‍മാണത്തില്‍ കുട്ടനാടിനെ ഹൃദയഭൂമിയായി മാറ്റാന്‍ ആവശ്യമായ നടപടി സ്വീകരിക്കും. കുട്ടനാട് പാക്കേജ് പരാജയത്തിന് പിന്നില്‍ രാഷ്ട്രീയ ഉദ്യോഗസ്ഥതലമാണ്. പിഴവുകള്‍ ഒഴിവാക്കിയായിരിക്കും പുനര്‍നിര്‍മാണത്തില്‍ പാക്കേജ് നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു. എന്‍വയണ്‍മെന്റല്‍ പ്രേഗ്രാം മാനേജര്‍ ഡോ. ജോണ്‍ സി. മാത്യു വിഷയാവതരണം നടത്തി. എം.ജി യൂനിവേഴ്‌സിറ്റി പ്രൊഫ. സി.ടി അരവിന്ദകുമാര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി. സി.എം.എസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. റോയി സാം ദാനിയേല്‍ അധ്യക്ഷനായി. മാധ്യമ പ്രവര്‍ത്തകന്‍ ചെറുകര സണ്ണി ലൂക്കോസ് ആമുഖ പ്രസംഗം നടത്തി. അനിയന്‍ മാത്യൂ, ഡോ. ബോസില്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.റവ. ജേക്കബ് ജോര്‍ജ്, ഡിജോ കാപ്പന്‍, അഡ്വ. ഫ്രാന്‍സിസ് തോമസ് എന്നിവര്‍ പങ്കെടുത്തു. സെമിനാറില്‍ കുട്ടനാട്ടില്‍ നിന്നുള്ള ജനപ്രതിനിധികളും കര്‍ഷകപ്രമുഖരും ചര്‍ച്ചയില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  7 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  7 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  7 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  7 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  7 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  7 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  7 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  7 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  7 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  7 days ago